തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് മഴ ശക്തമാകില്ലെന്ന് കാലാവസ്ഥ പ്രവചന വകുപ്പിന്റെ റിപ്പോർട്ട് . എന്നാൽ നാളെ കേരളത്തിൽ വീണ്ടും മഴ കനത്തേക്കുമെന്നും മുന്നറിയിപ്പുണ്ട്. അതി ശക്തമായ മഴയ്ക്ക് സാധ്യത ഇല്ലാത്തത് കൊണ്ട് ഇന്ന് രണ്ട് ജില്ലകളിൽ മാത്രം യെല്ലോ അലർട്ടാണെങ്കിൽ നാളെ 2 ജില്ലകളിൽ അതിശക്ത മഴ മുന്നറിയിപ്പായ ഓറഞ്ച് അലർട്ടും 3 ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. ഇന്ന് കണ്ണൂർ, കാസറഗോഡ് ജില്ലകളിലാണ് യെല്ലോ അലർട്ടുള്ളത്.
അതെ സമയം നാളെ ഈ രണ്ട് ജില്ലകളിലും ഓറഞ്ച് അലർട്ടും മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിൽ യെല്ലോ അലർട്ടുമായിരിക്കും. ഇതിനൊപ്പം കടൽ പ്രക്ഷുബ്ധമാകാനുള്ള സാധ്യത നിലനിൽക്കുന്നതിനാൽ കേരള – കർണാടക- ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് പോകാൻ പാടില്ലെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചിട്ടുണ്ട്.
Discussion about this post