നേപ്പാൾ വിമാനപകടം; 18 മരണം

Published by
Brave India Desk

കാഠ്മണ്ഡു: നേപ്പാളിലുണ്ടായ വിമാനപടകടത്തിൽ പൈലറ്റ് ഒഴികെ എല്ലാവരും മരിച്ചു. വിമാനത്തിൽ ഉണ്ടായിരുന്ന യാത്രികരായ 18 പേർക്കാണ് ജീവൻ നഷ്ടമായത്. സാരമായി പരിക്കേറ്റ പൈലറ്റ് ആശുപത്രിയിൽ ചികിത്സയിലാണ്. ആകെ 19 പേർ മാത്രമാണ് വിമാനത്തിൽ ഉണ്ടായിരുന്നത്.

അപകടസ്ഥലത്ത് രക്ഷാ പ്രവർത്തനം പൂർത്തിയായി. 18 മൃതദേഹങ്ങൾ ആണ് സംഭവ സ്ഥലത്ത് നിന്നും കണ്ടെത്തിയത്. ഇവ ആശുപത്രിയിലേക്ക് മാറ്റി. വിമാനക്കമ്പനിയിലെ ടെക്‌നിക്കൽ സ്റ്റാഫുകളാണ് മരിച്ച മുഴുവൻ പേരും.

ഇന്ന് രാവിലെ 11 മണിയോടെ കാഠ്മണ്ഡുവിലെ ത്രിഭുവൻ വിമാനത്താവളത്തിലാണ് അപകടം ഉണ്ടായത്. വിമാനം പറന്നുയരുന്നതിനിടെ റൺവേയിൽ നിന്നും തെന്നി നീങ്ങുകയായിരുന്നു. വിമാനം തകർന്നതിന് പിന്നാലെ തീ പടർന്നു. ഇതിലാണ് ആളുകൾക്ക് ജീവൻ നഷ്ടമായത്. സൗര്യ എയർലൈൻസിന്റെ 9 എൻ- എഎംഇ (സിആർജെ 200) വിമാനം ആണ് തകർന്നത്.

അതേസമയം വിമാനാപകടത്തിന് പിന്നാലെ വിമാനത്താവളത്തിന്റെ പ്രവർത്തനങ്ങൾ തടസ്സപ്പെട്ടു.

Share
Leave a Comment

Recent News