ഇസ്ലാമാബാദ് : ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ മുഖ്യ പരിശീലകനായി ഗൗതം ഗംഭീറിനെ തിരഞ്ഞെടുത്തതിനെതിരെ രൂക്ഷ വിമർശനവുമായി പാകിസ്താൻ ക്രിക്കറ്റ് താരം തൻവീർ അഹമ്മദ്. അർഹതയില്ലാത്ത സ്ഥാനത്താണ് ഗംഭീർ എത്തിയിരിക്കുന്നത് എന്ന് തൻവീർ അഹമ്മദ് പ്രതികരിച്ചു. അനുഭവസമ്പത്തും കൂടുതൽ യോഗ്യതകളും ഉള്ള വിവിഎസ് ലക്ഷ്മണിനെ ആയിരുന്നു ഇന്ത്യൻ ടീമിന്റെ മുഖ്യ പരിശീലകൻ ആക്കേണ്ടിയിരുന്നത് എന്നും തൻവീർ അഹമ്മദ് അഭിപ്രായപ്പെട്ടു.
2024 ലെ ടി20 ലോകകപ്പ് വിജയത്തോടെ രാഹുൽ ദ്രാവിഡ് മുഖ്യ പരിശീലക സ്ഥാനത്തു നിന്നും പടിയിറങ്ങിയപ്പോൾ ആയിരുന്നു ഇന്ത്യൻ ടീമിന്റെ ഹെഡ് കോച്ച് ആയി ഗൗതം ഗംഭീറിനെ നിയമിച്ചത്. നേരത്തെ ഇന്ത്യൻ പ്രീമിയർ ലീഗിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിന്റെ മെന്റർ ആയി പ്രവർത്തിച്ച് ടീമിനെ വിജയത്തിലേക്ക് എത്തിക്കാൻ ഗൗതം ഗംഭീറിന് കഴിഞ്ഞിരുന്നു.
ഇന്ത്യയുടെ ശ്രീലങ്കൻ പര്യടനവും ബംഗ്ലാദേശിനും ന്യൂസിലൻഡിനുമെതിരായ ഹോം പരമ്പരകളും ആണ് ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ മുമ്പിലുള്ള അടുത്ത ദൗത്യങ്ങൾ. വർഷാവസാനം ഓസ്‌ട്രേലിയയിൽ അഞ്ച് മത്സരങ്ങളുടെ ടെസ്റ്റ് പരമ്പരയും നടക്കാനിരിക്കുന്നുണ്ട്. ടീമിന്റെ പുതിയ മുഖ്യ പരിശീലകൻ എന്ന നിലയിൽ ഗൗതം ഗംഭീറിനും ഈ മത്സരങ്ങൾ നിർണായകമായിരിക്കും.
Discussion about this post