ന്യൂഡൽഹി: തിരഞ്ഞെടുപ്പ് കാലത്ത് അസത്യ പ്രചാരണം നടത്തിയതിന് ബി ജെ പി നേതാവ് നൽകിയ മാനനഷ്ടക്കേസുമായി ബന്ധപ്പെട്ട് യുട്യൂബർ ധ്രുവ് ഡൽഹി റാഥിക്ക് സമൻസ് അയച്ച് ഡൽഹി കോടതി.
ജൂലൈ 19ന് സാകേത് കോടതിയിലെ ജില്ലാ ജഡ്ജി ഗുഞ്ജൻ ഗുപ്തയാണ് ധ്രുവ് റാഥിയെ വിളിച്ചുവരുത്താനുള്ള ഉത്തരവ് പുറപ്പെടുവിച്ചത്. നഖുവയുടെ ഇടക്കാലാശ്വാസ ഹർജിയിൽ കോടതി റാഥിക്ക് നോട്ടീസ് അയക്കുകയും കേസ് ഓഗസ്റ്റ് 6 ന് പരിഗണിക്കുവാൻ മാറ്റി വയ്ക്കുകയും ചെയ്തു.
” കൗശലപൂർവ്വം തയ്യാറാക്കിയ ഈ വീഡിയോയിലൂടെ, അടിസ്ഥാനരഹിതമായ ആരോപണങ്ങളും ദുരുദ്ദേശ്യപരമായ ബന്ധങ്ങളും കലാത്മകമായി സന്നിവേശിപ്പിക്കപ്പെടുന്നതിനാൽ, വാദിയുടെ (സുരേഷ് കരംഷി നഖുവ) സത്യസന്ധതയെയും പ്രശസ്തിയെയും അപകീർത്തിപ്പെടുത്താനുള്ള ബോധപൂർവമായ പ്രചാരണം വ്യക്തമാണ്. പ്രതിയായ ഈ വീഡിയോയുടെ പ്രാഥമിക സ്രഷ്ടാവ്, വാദിയുടെ സ്വഭാവത്തിൽ സംശയം ജനിപ്പിക്കാൻ മാത്രമല്ല, സമൂഹത്തിൽ കഠിനാധ്വാനം ചെയ്ത നേടിയ നഖുവിയുടെ നിലപാടിനെ കളങ്കപ്പെടുത്താനും ശ്രമിക്കുന്ന തരത്തിൽ ദൂരവ്യാപകമായ പ്രത്യാഘാതങ്ങൾ ഉണ്ടാക്കുന്ന സംശയത്തിൻ്റെയും അവിശ്വാസത്തിൻ്റെയും വിത്തുകൾ പാകി. ” കോടതിയിൽ നഖ്വി വ്യക്തമാക്കി
Discussion about this post