ന്യൂഡൽഹി: വടക്കൻ ബംഗാൾ, വടക്കുകിഴക്കൻ സംസ്ഥാനങ്ങളുടെ ഭാഗമാക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് ആവശ്യപ്പെട്ടതായി ഭാരതീയ ജനതാ പാർട്ടിയുടെ പശ്ചിമ ബംഗാൾ പ്രസിഡൻ്റ് സുകാന്ത മജുംദാർ.
ഞാൻ പ്രധാനമന്ത്രിയെ കാണുകയും വടക്കൻ ബംഗാളും, വടക്ക് കിഴക്കൻ സംസ്ഥാനങ്ങളും തമ്മിലുള്ള സമാനതകൾ ഉയർത്തിക്കാട്ടുന്ന ഒരു അവതരണം കൈമാറുകയും ചെയ്തു. കാര്യങ്ങൾ പരിശോധിച്ചതിനു ശേഷം പ്രധാനമന്ത്രി യഥാസമയം വേണ്ട തീരുമാനം എടുക്കും, ഡൽഹിയിൽ നിന്ന് പുറത്തിറക്കിയ ഒരു വീഡിയോ പ്രസ്താവനയിൽ മജുംദാർ പറഞ്ഞു.
വടക്ക് ബംഗാൾ വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ ഉൾപ്പെടുത്തിയാൽ, പ്രദേശത്തിന് കേന്ദ്ര പദ്ധതികളിൽ വലിയ പ്രയോജനം ഉണ്ടാകും, കൂടുതൽ വികസനം ഉണ്ടാകും. എന്നാൽ സംസ്ഥാന സർക്കാരിന് എതിർപ്പുണ്ടാകുമെന്ന് ഉറപ്പാണ്, കൂടാതെ അവർ സഹകരിക്കുമെന്നും ഞാൻ കരുതുന്നില്ല മജുംദാർ പറഞ്ഞു.
അതെ സമയം തൃണമൂൽ കോൺഗ്രസ് ഇതിനെ ശക്തമായി എതിർത്തു കൊണ്ട് രംഗത്ത് വന്നു. ടിഎംസി എംപി സുഖേന്ദു ശേഖർ റേ ഇതിനെ “ഒരു കേന്ദ്രമന്ത്രിയുടെ ഭാഗത്തു നിന്നുള്ള വിഘടനവാദ നീക്കം” എന്നാണ് വിശേഷിപ്പിച്ചത്.
Discussion about this post