വാഷിങ്ടൺ: ഇന്ത്യ-ബ്രിട്ടീഷ് വംശജനായ എഴുത്തുകാരൻ സൽമാൻ റുഷ്ദിക്കെതിക്കെതിരെ ആക്രമണം നടത്തിയാൾക്കെതിരെ തീവ്രവാദ കുറ്റം ചുമത്തി യുഎസ്. സൽമാൻ റുഷ്ദിയെ ഹിസ്ബുള്ളയ്ക്ക് വേണ്ടി കൊലപ്പെടുത്താൻ ശ്രമിച്ചുവെന്നാരോപിച്ചാണ് തീവ്രവാദ കുറ്റം ചുമത്തിയത്.ലെബനൻ വംശജനായ 26 കാരനായ ഹാദി മാതാറിനെതിരെയാണ് കുറ്റം ചുമത്തിയത്.
2022-ൽ സൽമാൻ റുഷ്ദിയ്ക്ക് നേരെ ആക്രമണം നടന്നത്. ഇത് അദ്ദേഹത്തിന്റെ ഒരു കണ്ണിന് അന്ധതയുണ്ടാക്കി.സൽമാൻ റുഷ്ദിയുടെ 1988ലെ നോവലായ ‘ദ സാത്താനിക് വേഴ്‌സസ്’ വിവാദമായതിന് പിന്നാലെയാണ് അദ്ദേഹത്തിനെതിരെ ഫത്വ പുറപ്പെടുവിച്ചത് . ഖുർആനിലെ പരാമർശങ്ങളെച്ചൊല്ലിയായിരുന്നു തർക്കം. 1989-ൽ ഇറാൻ്റെ പരമോന്നത നേതാവ് ആയത്തുള്ള ഖൊമേനി റുഷ്ദിയെ കൊല്ലാൻ മുസ്ലീങ്ങളോട് ഫത്വ പുറപ്പെടുവിക്കുകയായിരുന്നു.
Discussion about this post