ന്യൂഡൽഹി: പുതുക്കിയ നീറ്റ് യുജി റാങ്ക് പട്ടിക പ്രസിദ്ധീകരിച്ച് നാഷണൽ ടെസ്റ്റിംഗ് ഏജൻസി. കഴിഞ്ഞ തവണ 61 ഒന്നാം റാങ്കുകാർ ഉണ്ടായിരുന്നത് ഇപ്പോൾ 17 ആയി കുറഞ്ഞു. ഫിസിക്സ് പരീക്ഷയിലെ തെറ്റായ ഉത്തരത്തിന് നൽകിയ മാർക്ക് വെട്ടിക്കുറച്ചാണ് റാങ്ക് പട്ടിക പ്രസിദ്ധീകരിച്ചത്. ഇതോടെയാണ് ഒന്നാം റാങ്ക് 61 ൽ നിന്നും 17 ആയി കുറഞ്ഞത്. ഒരു ചോദ്യത്തിന്റെ രണ്ട് ഉത്തരങ്ങൾ ശരിയായി പരിഗണിച്ച നടപടിയാണ് സുപ്രീം കോടതി റദ്ദാക്കിയത്. തൽഫലമായി 4.2 ലക്ഷം വിദ്യാർത്ഥികളുടെ അഞ്ച് മാർക്ക് വീതം കുറഞ്ഞു.
കണ്ണൂർ പള്ളിക്കര സ്വദേശി ശ്രീനന്ദ് ഷർമിളാണ് ഒന്നാം റാങ്ക് നേടിയ മലയാളി. പുതുക്കിയ ഫലങ്ങൾ http://exams.nta.ac.in/NEET എന്ന ഔദ്യോഗിക വെബ്‌സൈറ്റ് വഴി പരിശോധിക്കാം. പുതിയ പട്ടികയിലെ ഫലം അനുസരിച്ച് ആദ്യ പട്ടികയിൽ ഉണ്ടായിരുന്ന 16,000 വിദ്യാർത്ഥികൾ മെഡിക്കൽ പ്രവേശനത്തിന് അർഹരല്ലാതാകും.
Discussion about this post