പാരീസ്:2024 ഒളിമ്പിക്സിന് ഫ്രാൻസിലെ പാരീസിൽ അതിഗംഭീര തുടക്കം.പരമ്പരാഗത മാർച്ച് പാസ്റ്റ് രീതിയിൽ നിന്ന് വ്യത്യസ്തമായി ഇത്തവണ ബോട്ടുകളിൽ സെൻനദിയിലൂടെയാണ് കായിക താരങ്ങൾ ഒളിമ്പിക്സിന് എത്തിയത്.ഒളിമ്പിക്സ് ദീപശിഖയെ ഫ്രാന്‍സിന്റെ പതാകയുടെ നിറത്തിലുള്ള വര്‍ണക്കാഴ്ച്ചയൊരുക്കിയാണ് സെയ്ന്‍ നദിയില്‍ സ്വീകരിച്ചത്.
പിവി സിന്ധുവും ശരത് കമലുമാണ് ഇന്ത്യൻ ടീമിനെ നയിച്ചത്. 78 അംഗ സംഘവുമായാണ് ഇന്ത്യ ഇത്തവണ ഒളിമ്പിക്സിന് എത്തുന്നത്.ഹോണ്ടുറാസിന് പിന്നാലെയാണ് ഇന്ത്യന്‍ താരങ്ങളെയും വഹിച്ച് കൊണ്ടുള്ള നൗക സെയ്ന്‍ നദിയിലൂടെ കടന്നുപോയത്.
ആദ്യ ദിനം പിവി സിന്ധുവിന്റെ ബാഡ്മിന്റണ്‍ സിംഗിള്‍സ് മത്സരം ഉച്ചക്ക് 12 മണിക്ക് ഷൂട്ടിങ്, ടെന്നിസ്, ടേബിള്‍ ടെന്നിസ്, ബോക്‌സിങ് എന്നീ ഇനങ്ങളിലും ഇന്ത്യന്‍ താരങ്ങള്‍ ഇന്നിറങ്ങും ഹോക്കിയില്‍ ഇന്ത്യ-ന്യൂസീലന്‍ഡ് മത്സരം 9 മണിക്ക്
Discussion about this post