ന്യൂഡൽഹി : അന്താരാഷ്ട്ര വിമാനങ്ങളിൽ 20 മിനിറ്റ് സൗജന്യ വൈഫൈ നൽകുമെന്ന പ്രഖ്യാപനവുമായി വിസ്താര എയർലൈൻസ്. ഈ സേവനം നൽകുന്ന ആദ്യത്തെ ഇന്ത്യൻ എയർലൈനായി മാറിയിരിക്കുകയാണ് ടാറ്റ-സിംഗപ്പൂർ എയർലൈൻസ് സംയുക്ത സംരംഭമായ വിസ്താര . എല്ലാ ക്യാബിനുകളിലും യാത്രക്കാർക്ക് കോംപ്ലിമെൻ്ററി ആയി 20 മിനിറ്റ് വൈഫൈ ആക്സസ് ലഭ്യമാകുമെന്ന് എയർലൈൻ അറിയിച്ചു.
20 മിനിറ്റ് സൗജന്യ വൈഫൈ കൂടാതെ ആവശ്യമെങ്കിൽ യാത്രക്കാർക്ക് ഇന്ത്യൻ ക്രെഡിറ്റ് കാർഡോ ഡെബിറ്റ് കാർഡോ ഉപയോഗിച്ച് കൂടുതൽ വൈഫൈ പ്ലാനുകൾ വാങ്ങാനും കഴിയുന്നതാണ്. ഉപഭോക്താക്കൾക്ക് ഇമെയിൽ വഴി ഒറ്റത്തവണ പാസ്‌വേഡുകൾ നൽകിക്കൊണ്ടേയിരിക്കും കൂടുതൽ വിപുലീകൃതമായ വൈഫൈ സേവനങ്ങൾ ലഭ്യമാക്കുക.
വിസ്താര എയർലൈൻസിലെ ബിസിനസ് ക്ലാസ്, പ്ലാറ്റിനം ക്ലബ് അംഗങ്ങൾക്ക് കോംപ്ലിമെൻ്ററി വൈഫൈ ലഭിക്കുമെന്ന് വിസ്താരയുടെ ചീഫ് കൊമേഴ്‌സ്യൽ ഓഫീസർ ദീപക് രജാവത്ത് അറിയിച്ചു. ക്ലബ് അംഗങ്ങളല്ലാത്തവർക്ക് വാട്ട്‌സ്ആപ്പ് പോലുള്ള സന്ദേശമയയ്‌ക്കൽ ആപ്പുകളിൽ അൺലിമിറ്റഡ് ഡാറ്റ ആക്‌സസിന് 372.74 രൂപയും ജിഎസ്‌ടിയും നൽകിയാൽ ഡാറ്റ ലഭ്യമാകുന്നതായിരിക്കും ഇൻ്റർനെറ്റ് സർഫിംഗിനായി, സോഷ്യൽ മീഡിയയിലും വെബിലും ഓഡിയോ, വീഡിയോ സ്ട്രീമിംഗ് ഉൾപ്പെടെയുള്ള എല്ലാ സേവനങ്ങളും ഉപയോഗിക്കുന്നതിനായി 1,577.54 രൂപയും ജിഎസ്ടിയുംആണ് നിരക്ക്.
Discussion about this post