കൊച്ചി: കേരളത്തിന് എയിംസ് അനുവദിക്കുന്ന കാര്യത്തിൽ ഒരു ആശയ കുഴപ്പവും ഇല്ലെന്ന് വ്യക്തമാക്കി കേന്ദ്രസഹമന്ത്രി ജോർജ് കുര്യൻ. അതെ സമയം ഇക്കാര്യത്തിൽ രാഷ്ട്രീയം പാടില്ലെന്നും ജോർജ്ജ് കുര്യൻ തുറന്നടിച്ചു.
മുൻ കാലങ്ങളിലെല്ലാം സ്ഥലമേറ്റെടുത്ത് കൈമാറിയ സംസ്ഥാനങ്ങൾക്ക് പ്രത്യേക നോട്ടിഫിക്കേഷനിലൂടെയാണ് എയിംസ് അനുവദിച്ചത്, സമാനമായി കേരള സർക്കാരും സ്ഥലമേറ്റെടുപ്പ് നടപടികൾ പൂർത്തീകരിച്ചാൽ എയിംസ് അനുവദിക്കുന്നതിനുള്ള നടപടി കേന്ദ്രത്തിന്‍റെ ഭാഗത്ത് നിന്ന് ഉണ്ടാകും. ജോർജ് കുര്യൻ കൊച്ചിയിൽ വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി.
കേന്ദ്ര ബഡ്ജറ്റിൽ എയിംസ് അനുവദിച്ചില്ലെന്ന് പറഞ്ഞ് വലിയ ബഹളമാണ് പ്രതിപക്ഷം ഉണ്ടാക്കുന്നത്. ഇതിനിടയിലാണ് വസ്തുതകൾ തുറന്നു പറഞ്ഞു കൊണ്ട് ജോർജ്ജ് കുര്യൻ രംഗത്ത് വന്നത്
Discussion about this post