കൊച്ചി: താനൊരു മുസ്ലിം വിരുദ്ധനല്ലെന്നും എന്നാൽ സത്യം പറയാതിരിക്കാനാകില്ലെന്നും തുറന്നടിച്ച് വെള്ളാപ്പള്ളി നടേശൻ. അർഹതപ്പെട്ടതിൽ അധികം മുസ്ലിം സമൂഹം കൊണ്ടുപോകുന്നു എന്ന് ഞാൻ പറഞ്ഞു. അതിന് ആടിനെ പട്ടിയാക്കിയും പട്ടിയെ പേപ്പട്ടിയാക്കിയും മാറ്റുകയാണ്. ഇടതുപക്ഷത്തെ എന്നും ചോരയും നീരും കൊടുത്തു വളർത്തിയ പിന്നോക്കക്കാരെ അവർ പരിഗണിച്ചില്ല എന്ന് പറയുമ്പോൾ എന്നെ മുസ്ലിം വിരുദ്ധൻ ആക്കുകയാണ്” ഇത് അനുവദിക്കാനാകില്ല.
അതെ സമയം കേരളത്തിൽ ക്രിസ്ത്യൻ സമൂഹം ഭയപ്പാടിലാണെന്നും എസ്എൻഡിപി യോഗം ജനറൽ വെള്ളാപ്പള്ളി നടേശൻ വ്യക്തമാക്കി . അതിനാൽ തന്നെ തങ്ങളെ സംരക്ഷിക്കുമെന്ന് അവർ കരുതുന്ന പാർട്ടിക്ക് അവർ വോട്ട് നൽകുമെന്നും അദ്ദേഹം പറഞ്ഞു. തൃശൂരിൽ ബി ജെ പി യുടെ വിജയത്തിന് അത് വലിയൊരു കാരണമായിട്ടുണ്ടെന്നും അദ്ദേഹം തുറന്നടിച്ചു.
Discussion about this post