ലോകകപ്പില്‍ ന്യൂസിലണ്ടിന് രണ്ടാം ജയം. സ്ക്കോട്ടലന്റിനെ മൂന്ന് വിക്കറ്റിന് ആതിഥേയര്‍ പരാജയപ്പെടുത്തി.
ന്യൂസീലണ്ട് സ്ക്കോട്ട്ലന്റ് മുന്നോട്ട് വച്ച 143 റണ്‍സ് വിജയലക്ഷ്യം 151 പന്തുകള്‍ ബാക്കി നില്‍ക്കെ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ മറിടന്നു. സ്കോട്ലന്ഡിന്റെ മുന്‍നിരയും വാലറ്റവും തകര്‍ന്ന മത്സരത്തില്‍ അര്‍ധസെഞ്ചുറി നേടിയ മാറ്റ് മച്ചന്(56), റിച്ചി ബെറിങ്ടണ്‍(50) എന്നിവര്‍ ചേര്‍ന്നാണ് സ്കോര്‍ 100 കടത്തിയത്. ഇരുവരും ചേര്‍ന്ന് അഞ്ചാം വിക്കറ്റ് കൂട്ടുകെട്ട് 97 റണ്‍സ് കൂട്ടിച്ചേര്‍ത്തു. സ്കോട്ടിഷ് നിരയില്‍ രണ്ടക്കം കടന്നത് ഇവരുള്‍പ്പെടെ നാലു പേര് മാത്രമാണ്. ന്യൂസിലാന്‍ഡിനായി ഡാനിയല്‍ വെട്ടോറി, കോറി ആന്ഡേഴ്സണ് എന്നിവര്‍ മൂന്നും ടിം സൗത്തി, ട്രെന്റ് ബൗള്‍ട്ട് എന്നിവര്‍ രണ്ടു വിക്കറ്റ് വീതവും വീഴ്ത്തി.
നേരിട്ട ആദ്യപന്തില്‍ വിക്കറ്റ് നഷ്ടപ്പെട്ട് നാല് സ്കോട്ടലന്റ് ബാറ്റ്സ്മാന്മാര് ‘ഗോള്‍ഡന്‍ ഡക്കിന്’ അര്‍ഹരായി എന്ന അപൂര്‍വ്വതയും മത്സരത്തിലുണ്ടായി. ഇതുള്‍പ്പടെ അഞ്ച് പേരാണ് സ്ക്കോട്ടലന്റ് നിരയില്‍ ഡക്കായത്
Discussion about this post