ലഖ്‌നൗ : ലൗ ജിഹാദ് നിയമത്തിൽ മാറ്റങ്ങൾ വരുത്താൻ തീരുമാനിച്ച് ഉത്തർപ്രദേശ് സർക്കാർ. ലൗ ജിഹാദ് കുറ്റവാളികൾക്ക് ജീവപര്യന്തം തടവ് ശിക്ഷ ഉറപ്പുവരുത്താനാണ് യോഗി സർക്കാർ തയ്യാറെടുക്കുന്നത്. മാറ്റങ്ങൾ വരുത്തിയ പുതിയ മതപരിവർത്തന നിരോധന ബിൽ യോഗി സർക്കാർ ഇന്ന് ഉത്തർപ്രദേശ് നിയമസഭയിൽ അവതരിപ്പിച്ചു.
നിയമവിരുദ്ധമായ മതപരിവർത്തനങ്ങൾക്കുള്ള ധനസഹായം കുറ്റകരമാക്കാനും കൂടി നിർദ്ദേശിക്കുന്നതാണ് യുപി സർക്കാർ അവതരിപ്പിച്ചിട്ടുള്ള പുതിയ മതപരിവർത്തന നിരോധന ബിൽ 2024. 2021ലാണ് മതപരിവർത്തന നിരോധന നിയമം ഉത്തർപ്രദേശ് സർക്കാർ പാസാക്കിയിരുന്നത്. ഒരു വർഷം മുതൽ 10 വർഷം വരെ തടവു ശിക്ഷയാണ് ഈ നിയമപ്രകാരം നിർബന്ധിത മതപരിവർത്തനത്തിന് ലഭിക്കുന്നത്.
ഉത്തർപ്രദേശിലെ മതപരിവർത്തന നിരോധന നിയമപ്രകാരം, വിവാഹത്തിന് വേണ്ടി മാത്രമുള്ള മതപരിവർത്തനം അസാധുവായി കണക്കാക്കുന്നതായിരിക്കും. കൂടാതെ വാഗ്ദാനങ്ങൾ നൽകിയോ വ്യാജമായ രീതിയിലോ വഞ്ചനയിലൂടെയോ നടത്തുന്ന മതപരിവർത്തനങ്ങളും ക്രിമിനൽ കുറ്റമായി കണക്കാക്കപ്പെടുന്നു. സ്വമേധയാ മതപരിവർത്തനത്തിനായി വ്യക്തികൾ രണ്ട് മാസം മുമ്പ് മജിസ്‌ട്രേറ്റിനെ അറിയിച്ച് അനുമതി തേടണം എന്നും ഈ നിയമം അനുശാസിക്കുന്നു.
Discussion about this post