കൽപ്പറ്റ: വയനാട്ടിൽ മുണ്ടക്കൈയ്യിൽ ഉണ്ടായ ഉരുൾപൊട്ടൽ ദുരന്തത്തിൽ ഇന്നലെ താൽക്കാലികമായി നിര്‍ത്തിയ രക്ഷാപ്രവര്‍ത്തനം രാവിലെ ഏഴ് മണിയോടെ പുനരാരംഭിക്കും.കേരളം കണ്ട ഏറ്റവും വലിയ ദുരന്തത്തിൽ ഇതുവരെ 135 പേര്‍ മരണപ്പെട്ടിട്ടുണ്ട് . 211 ഓളം പേരെ ഇനിയും കണ്ടെത്താനുണ്ടെന്നാണ് ലഭ്യമായ വിവരം. അതേസമയം 180-ലധികം പേര്‍ ആശുപത്രികളിൽ ചികിത്സയിലാണ്.
അതേസമയം ഇതര സംസ്ഥാന തൊഴിലാളികളും അടക്കം നൂറോളം പേര്‍ പ്രദേശത്തെ ഒരു മുസ്ലിം പള്ളിയിൽ അഭയം പ്രാപിച്ചിരിക്കുകയാണ് എന്നും റിപോർട്ടുകൾ പുറത്ത് വരുന്നുണ്ട്. ഇന്ന് കേന്ദ്ര-സംസ്ഥാന ഏജൻസികൾ രക്ഷാപ്രവര്‍ത്തനത്തിന് ഇറങ്ങും. പാറക്കഷണങ്ങൾക്കും തകര്‍ന്ന വീടുകൾക്കും മണ്ണിനടിയിലും കുടുങ്ങിപ്പോയവരെ കണ്ടെത്തുന്നതിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കും. ഇന്നത്തെ തെരച്ചിലോടെ ദുരന്തത്തിന്റെ ചിത്രം വ്യക്തമാകുമെന്നാണ് കരുതുന്നത്.
Discussion about this post