വയനാട്: വയനാട്ടിലെ ചൂരൽമലയിൽ കൂറ്റൻ കല്ലുകൾ പൊട്ടി നിൽക്കുന്നത് നേരത്തെ തന്നെ കണ്ടെത്തിയിരുന്നുവെന്ന് റിപ്പോർട്ട്. കേരള യൂണിവേഴ്സിറ്റി ഒഫ് ഫിഷറീസ് ആൻഡ് ഓഷ്യൻ സയൻസസ് (കുഫോസ്) ഐ എസ് ആർ ഓ യുമായി ചേർന്ന് 2018ൽ നടത്തിയ പഠനത്തിലാണ് വയനാട്ടിലെ ചൂരൽമലയിൽ കൂറ്റൻ കല്ലുകൾ പൊട്ടി നിൽക്കുന്നത് കണ്ടെത്തിയത്. ഇപ്പോഴുണ്ടായ മണ്ണിടിച്ചലിൽ ഒഴുകി വന്നതും കൂറ്റൻ കല്ലുകളാണ്.
അതെ സമയം ഉരുൾപൊട്ടലും മണ്ണിടിച്ചിലും പശ്ചിമഘട്ട മേഖലയിൽ എവിടേയും ഉണ്ടാകാമെന്ന് വിവിധ പഠന റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു . അതിനാൽ അപകട മേഖലയിൽ താമസിക്കുന്നവർക്ക് സ്ഥിരമായ പുനരധിവാസ പദ്ധതി വേണമെന്നാണ് വിദഗ്ദ്ധരുടെ നിർദ്ദേശം.
10 മുതൽ 40 ഡിഗ്രിവരെ ചരിവുള്ള പ്രദേശങ്ങളിൽ ഉരുൾപൊട്ടൽ, മണ്ണിടിച്ചിൽ സാദ്ധ്യത കൂടുതലാണെന്ന് കൊച്ചിൻ യൂണിവേഴ്സിറ്റി ഒഫ് സയൻസ് ആൻഡ് ടെക്നോളജി (കുസാറ്റ്), കേരള യൂണിവേഴ്സിറ്റി ഒഫ് ഫിഷറീസ് ആൻഡ് ഓഷ്യൻ സയൻസസ് (കുഫോസ്), നാഷണൽ സെന്റർ ഫോർ എർത്ത് സയൻസ് സ്റ്റഡീസ് (സെസ്) എന്നിവ നടത്തിയ പഠനങ്ങളിൽ കണ്ടെത്തിയിരുന്നു
എന്നാൽ പഠന റിപ്പോർട്ടിൽ കാര്യങ്ങൾ നേരത്തെ പറഞ്ഞത് കൊണ്ട് എന്തെങ്കിലും പ്രേത്യേകിച്ച് കാര്യമുണ്ടെന്ന് തോന്നുന്നില്ല. പരിസ്ഥിതി ശാസ്ത്രജ്ഞന്മാരെയും റിപ്പോർട്ടുകളെയും ശത്രുപക്ഷത്ത് നിർത്തുകയും, അധിക്ഷേപിക്കുകയും ചെയ്യുന്ന ഒരു സമൂഹമായി നമ്മൾ മാറി കഴിഞ്ഞിട്ട് കാലമേറെയായി. പലപ്പോഴും ഇത്തരം അപകടങ്ങൾ ചൂണ്ടികാട്ടുന്നവരെ പരിസ്ഥിതി തീവ്രവാദികൾ എന്ന് പോലും വിശേഷിപ്പിക്കപ്പെടാറുണ്ട്
Discussion about this post