ജോൺ ബ്രിട്ടാസിന്റെ തെറ്റായ ആക്ഷേപങ്ങൾക്ക് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ നൽകിയ മറുപടിയെക്കുറിച്ച് വ്യക്തമാക്കുകയാണ് ബിജെപി നേതാവ് സന്ദീപ് വാര്യർ. ഈ സമയത്ത് കുത്തിത്തിരുപ്പ് നടത്തി ബ്രിട്ടാസ് വായിൽ കോലിട്ടിളക്കി വാങ്ങിക്കൂട്ടിയതാണ് എന്നാണ് സന്ദീപ് വാര്യർ അറിയിച്ചത്.
ഇന്ന് രാജ്യസഭയിൽ ആണ് ജോൺ ബ്രിട്ടാസ് വയനാട് ഉരുൾപൊട്ടലുമായി ബന്ധപ്പെട്ട് കേന്ദ്രസർക്കാരിനെതിരെ ആക്ഷേപകരമായ രീതിയിൽ പരാമർശങ്ങൾ നടത്തിയിരുന്നത്. ഇതിനെ തുടർന്നാണ് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ കേരളത്തിന് ഏഴു ദിവസങ്ങൾക്ക് മുൻപ് തന്നെ ഉരുൾപൊട്ടൽ മുന്നറിയിപ്പ് നൽകിയിരുന്നതായി വ്യക്തമാക്കിയത്. കേരളത്തെ പോലെ തന്നെ കേന്ദ്രസർക്കാർ മുന്നറിയിപ്പ് നൽകിയ ഒഡിഷയും ഗുജറാത്തും അത് ഫലപ്രദമായി വിനിയോഗിച്ചതിനാൽ ഒരാളുടെ ജീവൻ പോലും നഷ്ടപ്പെട്ടില്ല എന്നും അമിത് ഷാ രാജ്യസഭയിൽ അറിയിച്ചു.
സന്ദീപ് വാര്യർ സമൂഹമാദ്ധ്യമങ്ങളിൽ പങ്കുവെച്ച കുറിപ്പിന്റെ പൂർണ്ണരൂപം കാണാം,
“ജൂലായ് 23, 24, 25 തീയതികളിൽ കേരള സർക്കാരിന് early warning system വഴി കേന്ദ്ര സർക്കാർ മുന്നറിയിപ്പ് നൽകിയിരുന്നു . 26 ന് ഉരുൾ പൊട്ടൽ ഉണ്ടാകുമെന്നും ജീവനാശം ഉണ്ടാകാൻ സാധ്യതയുണ്ടെന്നും കേരളത്തെ അറിയിച്ചു. ജൂലായ് 23 ന് തന്നെ ഉരുൾപൊട്ടൽ സാധ്യത ഉള്ളതിനാൽ 9 ടീം എൻഡിആർഎഫിനെ ആഭ്യന്തര മന്ത്രി അമിത് ഷാ കേരളത്തിലേക്ക് അയച്ചു.
കേന്ദ്ര സർക്കാറിൻ്റെ മുന്നറിയിപ്പ് ഫലപ്രദമായി ഉപയോഗിച്ച് ഒഡീഷയും ഗുജറാത്തും ഒരാളുടെ പോലും ജീവ നാശമില്ലാതെ പ്രകൃതി ദുരന്തങ്ങളെ നേരിടുന്നു. കേരളം മുന്നറിയിപ്പിനെ അവഗണിച്ചു . ഈ സമയം കേരളത്തോടൊപ്പം നിൽക്കാനുള്ളതാണ് . രാഷ്ട്രീയം പറയാനുള്ളതല്ല . മോദി സർക്കാർ കേരളത്തിലെ ജനങ്ങളോടൊപ്പമാണ് . ” – കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ രാജ്യസഭയിൽ ജോൺ ബ്രിട്ടാസ് ഉന്നയിച്ച തെറ്റായ ആക്ഷേപങ്ങൾക്ക് നൽകിയ മറുപടി .
NB: ഈ സമയത്ത് കുത്തിത്തിരുപ്പ് നടത്തി ബ്രിട്ടാസ് വായിൽ കോലിട്ടിളക്കി വാങ്ങിക്കൂട്ടിയതാണ് .
Discussion about this post