എറണാകുളം : വയനാട്ടിലെ ദുരന്തബാധിതർക്ക് കൈത്താങ്ങാവാൻ ഒത്തുചേരുകയാണ് സിനിമാതാരങ്ങൾ. നടൻ മമ്മൂട്ടി 20 ലക്ഷം രൂപയാണ് സംഭാവനയായി നൽകിയത്. ദുൽഖർ സൽമാൻ 15 ലക്ഷം രൂപയും ഫഹദ് ഫാസിലും നസ്രിയ നസീമും ചേർന്ന് 25 ലക്ഷം രൂപയും വയനാട്ടിലെ ദുരന്തനിവാരണ പ്രവർത്തനങ്ങൾക്കായി കൈമാറി.
കൊച്ചി കടവന്ത്രയിൽ വെച്ച് വ്യവസായ മന്ത്രി പി രാജീവിന് ആണ് മമ്മൂട്ടിയും ദുൽഖറും സംഭാവന കൈമാറിയത്. കൈമാറുന്നത് ആദ്യഘട്ട സഹായം ആണെന്നും തുടർന്നും സഹായങ്ങൾ ഉണ്ടാകുമെന്നും മമ്മൂട്ടി അറിയിച്ചു. മലയാള ചലച്ചിത്ര താരങ്ങൾ കൂടാതെ തെന്നിന്ത്യൻ ഭാഷയിലെ മറ്റു താരങ്ങളും വയനാടിന് കൈത്താങ്ങായി ദുരിതാശ്വാസനിധിയിലേക്ക് സംഭാവന ചെയ്തിട്ടുണ്ട്.
കഴിഞ്ഞദിവസം നടൻ ചിയാൻ വിക്രം 20 ലക്ഷം രൂപ കൈമാറിയിരുന്നു. നടി രശ്മിക മന്ദാന ദുരിതാശ്വാസത്തിനായി 10 ലക്ഷം രൂപയാണ് നൽകിയത്. താരങ്ങളായ സൂര്യയും കാർത്തിയും ജ്യോതികയും ചേർന്ന് 50 ലക്ഷം രൂപയാണ് വയനാട്ടിലെ ദുരന്തനിവാരണത്തിനായി നൽകിയത്. ഹൃദയം തകർന്നുപോകുന്ന വേദന തോന്നുന്നതായി നടൻ സൂര്യ വയനാട് ദുരന്തത്തെക്കുറിച്ച് പ്രതികരിച്ചു. ദുരന്തബാധിതർക്കായി പ്രാർഥിക്കുന്നുവെന്നും രക്ഷാപ്രവർത്തകർക്കൊപ്പം ചേർന്ന് ദുരിതബാധിതരെ സഹായിക്കുന്ന ജനങ്ങളോടും സർക്കാർ ഏജൻസികളോടും വലിയ ബഹുമാനം തോന്നുന്നതായും സൂര്യ അറിയിച്ചു.
![data":[],"remix_entry_point":"challenges","source_tags":[],"origin":"unknown","total_draw_time":0,"total_draw_actions":0,"layers_used":0,"brushes_used":0,"photos_added":0,"total_editor_actions":{},"tools_used":{},"is_sticker":false,"edited_since_last_sticker_save":false,"containsFTESticker":false}](https://braveindianews.com/wp-content/uploads/2024/08/psx_20240801_175318-750x422.webp)








Discussion about this post