സുൽത്താൻപുർ: രാഹുൽ ഗാന്ധി തുന്നി ശരിയാക്കിയ ചെരുപ്പിന് 10 ലക്ഷം രൂപ വരെ പലരും വാഗ്ദാനം ചെയ്കകായി ഉത്തർപ്രദേശിലെ ചെരിപ്പുകുത്തിയായ റാം ചേത്. എന്നാൽ ഈ മോഹനവാഗ്ദാനങ്ങൾ വേണ്ടെന്ന് വയ്ക്കുകയാണ് അദ്ദേഹം. ചെരിപ്പ് ചില്ലുകൂട്ടിൽ സൂക്ഷിച്ച് വയ്ക്കാനാണ് തീരുമാനമെന്നാണ് ഇദ്ദേഹം പറയുന്നത്.
ഈ കഴിഞ്ഞ ജൂലൈ 26 ന് ആണ് സുൽത്താൻപുരിലെ കോടതിയിൽ ഹാജരായി മടങ്ങുംവഴിയാണ് രാഹുൽ വഴിയരികിൽ ചെരിപ്പു തുന്നുന്ന ചെറിയ കട കണ്ടത്. റാമിനോട് വിശേഷങ്ങൾ തിരക്കിയ ചെരിപ്പു തുന്നാനും ഒട്ടിക്കാനുമെല്ലാം കൂടെക്കൂടി. ഇതോടെ രാഹുൽ ശരിയാക്കിയ ചെരിപ്പു വാങ്ങാൻ താൽപര്യം പ്രകടിപ്പിച്ച് ഒട്ടേറെപ്പേർ എത്തുന്നുണ്ട്.
തനിക്കൊപ്പമിരുന്നു ചെരിപ്പു തുന്നിയതോടെ രാഹുലും കടയുടെ പങ്കാളിയായെന്നു റാം പറയുന്നു. നാട്ടിൽ റാം താരമായതോടെ ഉദ്യോഗസ്ഥരും പ്രശ്‌നങ്ങൾ ചോദിച്ചെത്താൻ തുടങ്ങിയത്രേ.
Discussion about this post