എറണാകുളം: സംസ്ഥാനത്ത് വജ്രക്കല്ലുകളുടെ വില കുറയുന്നു. കഴിഞ്ഞ ഒരു വർഷത്തിനിടെ 35 ശതമാനം വരെയാണ് വജ്രത്തിന്റെ വില കുറഞ്ഞത്. വരും ദിവസങ്ങളിലും വില ഇടിയാനാണ് സാദ്ധ്യതയെന്നാണ് റിപ്പോർട്ടുകൾ.
നേരത്തെ വിപണിയിൽ വജ്രം കാരറ്റിന് എട്ട് മുതൽ 12 ലക്ഷം രൂപയായിരുന്നു ഉണ്ടായിരുന്നത്. എന്നാൽ ിഇതിപ്പോൾ കുറഞ്ഞ് ആറ് ലക്ഷം മുതലായി. ലാബുകളിൽ വികസിപ്പിക്കുന്ന വജ്രക്കല്ലുകൾ വിപണി കീഴടക്കിയതിനെ തുടർന്നാണ് സംസ്ഥാനത്ത് വില ഇടിയാൻ ആരംഭിച്ചത്.
ഖനികളിൽ നിന്നു മാത്രമായിരുന്നു പണ്ട് വജ്രക്കല്ലുകൾ ലഭിച്ചിരുന്നത്. എന്നാൽ ലാബുകൾ അടുത്ത കാലത്തായി ഇവയുടെ നിർമ്മാണം ഏറ്റെടുത്തു. ഇതോടെ വജ്രം ലോകത്ത് സുലഭമായി. സ്വർണവുമായി താരതമ്യം ചെയ്യുമ്പോൾ സുരക്ഷിത നിക്ഷേപം എന്ന നിലയിൽ വജ്രത്തെ കണക്കാക്കാൻ കഴിയില്ല. ഇതും വിലയിടിവിലേക്ക് നയിച്ചിട്ടുണ്ട്. മുൻപ് കാലത്ത് ആഫ്രിക്കയിൽ നിന്നുള്ള ഖനികളിൽ നിന്ന് മാത്രമേ വജ്രം ലഭിച്ചിരുന്നു. എന്നാൽ ഇപ്പോൾ റഷ്യ, കാനഡ എന്നീ രാജ്യങ്ങളിലും വജ്രവിപണിയിലേക്ക് ശ്രദ്ധ തിരിച്ചിട്ടുണ്ട്. ഇതും ക്രമേണ വജ്രത്തിന്റെ വില കുറയാൻ കാരണം ആയി.
വിലയിടിവ് തുടന്ന സാഹചര്യത്തിൽ ഒരു വർഷം കഴിയുമ്പോൾ വജ്രവിലയിൽ കാര്യമായ ഇടിവായിരിക്കും രേഖപ്പെടുത്തുക. അതേസമയം വജ്രാഭരണ പ്രേമികൾക്ക് സുവർണകാലം കൂടിയാണ് ഇത്. വൻ വിലക്കുറവിൽ ഇഷ്ട വജ്രാഭരണം സ്വന്തമാക്കാൻ അനുകൂലമായ സാഹചര്യമാണ് വിപണിയിൽ നിലവിലുള്ളത്.
Discussion about this post