കോട്ടയം: വരാന്‍ പോകുന്ന തിരഞ്ഞെടുപ്പില്‍ കേരളത്തിലെ ജനങ്ങള്‍ ബി.ജെ.പിയെ അധികാരത്തിലെത്തിക്കാനുള്ള നിര്‍ണായക തീരുമാനമെടുക്കണമെന്ന് ബി.ജെ.പി ദേശീയ അധ്യക്ഷന്‍ അമിത് ഷാ. കേരളത്തില്‍ വികസനം കൊണ്ട് വരാന്‍ ബിജെപിയ്ക്കെ കഴിയു എന്നും അമിത് ഷാ പറഞ്ഞു. കോട്ടയത്ത് ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന് നയിക്കുന്ന വിമോചന യാത്രയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
യു.ഡിഎഫും എല്‍.ഡി.എഫും മാറി മാറി വരുന്ന സാഹചര്യം കേരളത്തിന് ഒരു പ്രയോജനവും ഇതുവരെ ചെയ്തിട്ടില്ല. ഇടതുപക്ഷം അധികാരത്തില്‍ വരുമ്പോള്‍ കേരളം അക്രമത്തിന്റെ നാടാകുന്നു. കോണ്‍ഗ്രസിന്റെ ഭരണം അഴിമതിയുടെ കൂത്തരങ്ങാണ്. യു.ഡി.എഫും എല്‍.ഡി.എഫും വോട്ടു ബാങ്ക് രാഷ്ട്രീയമാണ് കളിക്കുന്നതെന്നും അമിത് ഷാ ആരോപിച്ചു.
കേരളത്തില്‍ മാര്‍ക്സിസ്റ്റ് പാര്‍ട്ടിയും കോണ്‍ഗ്രസും വിരുദ്ധചേരിയിലാണെങ്കില് ബംഗാളില്‍ അവര്‍ ഉറ്റചങ്ങാതികളായി മാറുന്നു. ബിജെപിയെ ഇനിയും അധികാരത്തിലേറ്റിയില്ലെങ്കില്‍ കേരളത്തിലെ സ്ഥിതി യുപിഎ കേന്ദ്രം ഭരിച്ചതുപോലെയാകും. പത്ത് വര്‍ഷം ഭരിച്ചതിലൂടെ 12 ലക്ഷം കോടി രൂപയുടെ അഴിമതിയാണ് കോണ്‍ഗ്രസ് നടത്തിയത്. അവരുടെ അഴിമതിക്കഥകള്‍ പറഞ്ഞാല്‍ ഈ പൊതുയോഗം നാല് ദിവസം നീട്ടേണ്ടി വരുമെന്നും അമിത് ഷാ തുറന്നടിച്ചു.
കോണ്‍ഗ്രസിന്റെ സ്ഥിതി ഇതാണെങ്കില്‍ കമ്മ്യൂണിസത്തിന്റെ അടിസ്ഥാന ആശയങ്ങള്‍ പോലും തള്ളിക്കളയുന്ന സമീപനമാണ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ബംഗാളിലും കേരളത്തിലും സ്വീകരിക്കുന്നത്. ബംഗാളില്‍ അവര്‍ ദുര്‍ഗാപൂജ ആചരിക്കുന്നു, വിവേകാനന്ദ ജയന്തി നടത്തുന്നു, കേരളത്തില്‍ ശ്രീകൃഷ്ണജയന്തി നടത്തുന്നെന്നും അമിത് ഷാ ചുണ്ടിക്കാട്ടി.
്. കേരളത്തിലെ ജനങ്ങള്‍ നിര്‍ണായക തീരുമാനമെടുത്തിലെങ്കില് യു.പി.എ മാതൃകയിലുള്ള ഭരണമായിരിക്കും കേരളത്തിലുണ്ടാകുക എന്നും അദ്ദേഹം പറഞ്ഞു.
Discussion about this post