ന്യൂഡൽഹി: നാഷണൽ ടെസ്റ്റിംഗ് ഏജൻസി (എൻടിഎ) യൂണിവേഴ്സിറ്റി ഗ്രാൻ്റ്സ് കമ്മീഷൻ-നാഷണൽ എലിജിബിലിറ്റി ടെസ്റ്റ് (യുജിസി-നെറ്റ്) ഓഗസ്റ്റ് 21 മുതൽ സെപ്റ്റംബർ 4 വരെ കമ്പ്യൂട്ടർ അധിഷ്ഠിത മോഡിൽ നടത്തും. ജൂൺ 18 ന് പരീക്ഷ നടന്നെങ്കിലും പേപ്പർ ചോർന്നെന്ന ആരോപണത്തെത്തുടർന്ന് ഒരു ദിവസം കഴിഞ്ഞ് പരീക്ഷ റദ്ദാക്കുകയായിരുന്നു. എന്നാൽ പേപ്പർ ലീക്ക് ആയില്ലെന്നും, പണം തട്ടാൻ വേണ്ടി കോച്ചിങ് സെന്ററുകാർ പടച്ചു വിട്ട നുണയായിരുന്നുവെന്നും പിന്നീട് വെളിപ്പെട്ടു.
പരീക്ഷാ കേന്ദ്രങ്ങൾ അനുവദിക്കുന്നത് സംബന്ധിച്ച വിജ്ഞാപനം പരീക്ഷയ്ക്ക് 10 ദിവസം മുമ്പ് എൻടിഎ വെബ്‌സൈറ്റിൽ പ്രസിദ്ധീകരിക്കും. രണ്ട് ഷിഫ്റ്റുകളായി തിരിച്ച് പേനയിലും പേപ്പറിലും ആയാണ് ജൂൺ 18നാണ് പരീക്ഷ നടന്നത്.
Discussion about this post