ന്യൂഡൽഹി: കേന്ദ്ര സർക്കാർ തനിക്കെതിരെ ഇഡിയെ അയച്ച് റെയ്ഡ് നടത്താനൊരുങ്ങുന്നുവെന്ന് പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി എം പി. ജൂലായ് 29ന് താൻ പാർലമെന്റിൽ നടത്തിയ ചക്രവ്യൂഹ് പ്രസംഗത്തിൽ പ്രകോപിതരായ രണ്ടിലൊരാളാണ് ഇതിനുപിന്നിലെന്നും അദ്ദേഹം ആരോപിച്ചു.
താൻ അഭിമന്യു ആണെന്നും മോദിയും അമിത്ഷായും മോഹൻ ഭാഗവതും അംബാനിയും അദാനിയും അജിത് ഡോവലും അടങ്ങുന്ന ആൾക്കാർ തന്നെ കുടുക്കാൻ നടക്കുകയാണെന്നും രാഹുൽ ഗാന്ധി പറഞ്ഞു. ഇ ഡി വരുമ്പോൾ ചായയും ബിസ്കറ്റും തന്റെ വകയാണെന്നും രാഹുൽ ഗാന്ധി സമൂഹ മാദ്ധ്യമം ആയ എക്‌സിൽ കുറിച്ചു.
ധനമന്ത്രിയുടെ ബഡ്ജറ്റ് ഈ ചക്രവ്യൂഹം നിയന്ത്രിക്കുന്നവരെ സംരക്ഷിക്കാനാണെന്നും അദ്ദേഹം പറഞ്ഞിരുന്നു. ഇതോടെ ലോക്‌സഭയിൽ ബഹളമാവുകയായിരിന്നു.
Discussion about this post