ചരിത്രം കുറിച്ച് ലക്ഷ്യ:മെഡലിലേക്ക് ഇനി ഒരു സെമിദൂരം
പാരീസ്: ഇന്ത്യയുടെ പാരീസ് ഒളിമ്പിക്സ് മെഡൽ ശേഖരത്തിലേക്ക് ബാഡ്മിന്റൻ സിംഗിൾസിൽ നിന്നും പ്രതീക്ഷ. യുവതാരം ലക്ഷ്യ സെൻ സെമിഫൈനലിൽ എത്തിയിരിക്കുകയാണ്. ക്വാർട്ടർ പോരാട്ടത്തിൽ ചൈനീസ് തായ്പേയിയുടെ ചൗ ടിയൻ ചെന്നിനെയാണ് ലക്ഷ്യ വീഴ്ത്തിയത്. ആദ്യ ഗെയിം നഷ്ടമാക്കിയശേഷം തിരിച്ചടിച്ചാണ് ലക്ഷ്യയുടെ മുന്നേറ്റം . സ്കോർ: 19–21, 21–15, 21–17.
ഇന്ത്യക്കു വേണ്ടി ബാഡ്മിന്റണ്‍ സിംഗിള്‍സില്‍ നേരത്തേ മെഡല്‍ നേടിയവരെല്ലാം വനിതാ താരങ്ങളായിരുന്നു. 2012ലെ ലണ്ടന്‍ ഗെയിംസില്‍ സൈന നെവാളാണ് ഇന്ത്യക്കു ബാഡ്മിന്റണില്‍ ആദ്യമായി മെഡല്‍ സമ്മാനിച്ചത്. വെങ്കലത്തിനാണ് അവര്‍ അവകാശിയായത്. 2016ലെ റിയോ ഗെയിംസില്‍ പിവി സിന്ധു ഇന്ത്യക്കു വെള്ളി നേടിത്തന്നു. കഴിഞ്ഞ ടോക്കിയോ ഗെയിംസില്‍ വെങ്കവും സിന്ധു സ്വന്തമാക്കി.
Discussion about this post