ഗുവാഹത്തി: കേന്ദ്രസർക്കാർ തനിക്കെതിരെ ഇഡി റെയ്ഡ് ആസൂത്രണം ചെയ്യുന്നുണ്ടെന്ന പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയുടെ പരാമർശത്തിൽ പ്രതികരണവുമായി അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മ. പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി തന്നെക്കുറിച്ച് ചിന്തിക്കുന്നതിന് പകരം വയനാട്ടിലെ ജനങ്ങളെ കുറിച്ച് ആശങ്കപ്പെടേണ്ടതുണ്ടെന്ന് അസം മുഖ്യമന്ത്രി പറഞ്ഞു .
ഇഡിയെക്കുറിച്ച് പറയുന്നതിന് പകരം, വയനാട്ടിലെ ദുരിതാശ്വാസ-രക്ഷാപ്രവർത്തനങ്ങളെക്കുറിച്ച് അദ്ദേഹം ആശങ്കപ്പെടണം . അത് അദ്ദേഹത്തിൻ്റെ പാർലമെൻ്റ് മണ്ഡലം കൂടിയല്ലേ. വയനാട് ഇപ്പോൾ ദു : ഖത്തിലും അഗാധമായ പ്രശ്‌നത്തിലുമാണ്, രാഹുൽ ഇപ്പോൾ ജനത്തെക്കുറിച്ചാണ് ചിന്തിക്കേണ്ടത്, തന്നെക്കുറിച്ചല്ല ചിന്തിക്കേണ്ടത് എന്നായിരുന്നു അസം മുഖ്യമന്ത്രിയുടെ വിമർശനം.
എൻ്റെ ചക്രവ്യൂഹ പ്രസംഗം ഇഷ്ടപ്പെട്ടില്ല. ഒരു റെയ്ഡ് ആസൂത്രണം ചെയ്തുകൊണ്ടിരിക്കുകയാണെന്ന് ഇഡിയിൽ തന്നെയുള്ള ചിലർ എന്നോട് പറഞ്ഞു. ഇരുകൈകളും നീട്ടി കാത്തിരിക്കുന്നു, ചായയും ബിസ്കറ്റും റെഡിയാണെന്നായിരുന്നു രാഹുലിന്റെ ട്വീറ്റ്
Discussion about this post