ബാങ്ക് നിക്ഷേപങ്ങളിൽ ഏറെ ലാഭം തരുന്ന ഒന്നാണ് സ്ഥിരനിക്ഷേപങ്ങൾ. ഇപ്പോൾ സ്ഥിരനിക്ഷേപങ്ങൾ കൂടുതൽ ലാഭകരമാവുകയാണ്. 5 ബാങ്കുകൾ ഓഗസ്റ്റ് മാസം മുതൽ സ്ഥിര നിക്ഷേപങ്ങൾക്ക് പലിശ വർദ്ധനവ് പ്രഖ്യാപിച്ചിട്ടുണ്ട്. ഓഗസ്റ്റ് മുതലുള്ള സ്ഥിരനിക്ഷേപങ്ങൾക്കാണ് 5 ബാങ്കുകൾ പരിഷ്കരിച്ച പലിശ നിരക്ക് നൽകുന്നത്.
ഫെഡറൽ ബാങ്ക്, പഞ്ചാബ് നാഷണൽ ബാങ്ക്, കർണാടക ബാങ്ക്, യൂണിയൻ ബാങ്ക്, ബാങ്ക് ഓഫ് ഇന്ത്യ എന്നീ 5 ബാങ്കുകളാണ് സ്ഥിരനിക്ഷേപങ്ങൾക്ക് പലിശ നിരക്കിൽ വർദ്ധനവ് പ്രഖ്യാപിച്ചിട്ടുള്ളത്. പുതുക്കിയ പലിശ നിരക്ക് അനുസരിച്ച്
ഫെഡറൽ ബാങ്കിലെ എഫ്ഡി പലിശ നിരക്ക് 60 വയസ്സിന് താഴെയുള്ള വ്യക്തികൾക്ക് 3% മുതൽ 7.4% വരെയാണ്. മുതിർന്ന പൗരന്മാർക്ക് 7.9% വരെ പലിശ ലഭിക്കും.
പഞ്ചാബ് നാഷണൽ ബാങ്ക് 60 വയസ്സിന് താഴെയുള്ള വ്യക്തികൾക്ക് 3.5% മുതൽ 7.25% വരെയാണ് പുതുക്കിയ പലിശ നിരക്ക് പ്രഖ്യാപിച്ചിട്ടുള്ളത്. മുതിർന്ന പൗരന്മാർക്കുള്ള പലിശ നിരക്ക് 7.75% ആണ്. സൂപ്പർ സീനിയർ പൗരന്മാർക്ക് 8.05% വരെ പലിശ ലഭിക്കും.
കർണാടക ബാങ്ക് 60 വയസ്സിന് താഴെയുള്ള വ്യക്തികൾക്ക് 7.25% വരെ പലിശ നിരക്ക് വാഗ്ദാനം ചെയ്യുന്നു. മുതിർന്ന പൗരന്മാർക്ക് ബാങ്ക് 0.5% അധിക പലിശ നിരക്ക് ലഭ്യമാക്കുന്നു.
യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യ
60 വയസ്സിന് താഴെയുള്ള വ്യക്തികൾക്ക് 7.4% വരെ പലിശ നിരക്കാണ് വാഗ്ദാനം ചെയ്യുന്നത്. ബാങ്ക് ഓഫ് ഇന്ത്യ 60 വയസ്സിന് താഴെയുള്ള വ്യക്തികൾക്ക് 3% മുതൽ 7.3% വരെ പലിശ നിരക്ക് ആണ് പ്രഖ്യാപിച്ചിട്ടുള്ളത്.
Discussion about this post