മുംബൈ; ആഗോള മേഖലയിലെ നഷ്ടക്കണക്ക് ഇന്ത്യൻ ഓഹരി വിപണിയെയും ബാധിച്ചിരിക്കുകയാണ്. സെൻസെക്‌സും നിഫ്റ്റിയും കഴിഞ്ഞ ദിവസം ഒരുശതമാനത്തിലേക്കാണ് താഴ്ന്നത്. വ്യാപാരം ആരംഭിച്ചപ്പോൾ തന്നെ പല ഓഹരികളുടെയും വില താഴ്ന്നു. തുടർച്ചയായ അഞ്ച് ദിവസത്തെ കുതിക്കലിനാണ് ഇതോടെ അവസാനമായയത്. ഇതോടെ ഇന്ത്യയിലെ ശതകോടീശ്വരൻമാരെയും ഓഹരിവിപണിയിലെ തകർച്ച ബാധിച്ചു.
ഇന്ത്യയിൽ മുകേഷ് അംബാനിയ്ക്കും ഗൗതം അദാനിയ്ക്കുമാണ് വലിയ നഷ്ടം നേരിടേണ്ടി വന്നിരിക്കുന്നത്. ബില്യണുകളാണ് ഇരുവർക്കും നഷ്ടമായത്. ലോക കോടീശ്വരൻമാരിൽ 11ാം സ്ഥാനത്തുള്ള മുകേഷ് അംബാനിക്ക് സമ്പത്തിൽ 1.20 ബില്യണിന്റെ ഇടിവാണ് നേരിട്ടത്. ഇതോടെ അംബാനിയുടെ ആസ്തി 113 ബില്യണായി ഇടിയുകയാണ് ചെയ്തത്. പതിനായിരം കോടിയിലേറെ വരും അംബാനിയുടെ നഷ്ടം.അദാനിക്ക് 1.34 ബില്യണാണ് അദാനിക്ക് ആസ്തിയിൽ നഷ്ടമുണ്ടായിരിക്കുന്നത്. ഇതോടെ 110 ബില്യണായി ആസ്തി ഇടിയുകയും ചെയ്തു
അദാനിക്ക് അതിലും വലിയ നഷ്ടമാണ് നേരിട്ടത്. 1.34 ബില്യണാണ് അദാനിക്ക് ആസ്തിയിൽ നഷ്ടമുണ്ടായിരിക്കുന്നത. ഇതോടെ 110 ബില്യണായി ആസ്തി ഇടിയുകയും ചെയ്തു.ആമസോൺ സ്ഥാപകനായ ജെഫ് ബെസോസിന് വലിയ നഷ്ടമാണ് ഉണ്ടായിരിക്കുന്നത്. 15.2 ബില്യണാണ് ജെഫ് ബെസോസിന് മാത്രമായി നഷ്ടമായിരിക്കുന്നത്.ശതകോടീശ്വരനായ ബെർനാർഡ് അർനോൾഡിന് 1.21 മില്യണാണ് ആസ്തിയിൽ ഇടിവുണ്ടായിരിക്കുന്നത്
നിക്ഷേപകർക്കും അനലിസ്റ്റുകൾക്കും ഇത്ര വലിയ തകർച്ചയ്ക്കുള്ള കാരണം കണ്ടെത്താനായിട്ടില്ല.അമേരിക്കയിലെ ഫാക്ടറി കണക്കുകൾ പ്രതീക്ഷയേക്കാൾ മോശമായിരിക്കുമെന്നും മാന്ദ്യത്തിലേക്കുള്ള സൂചനയാണിതെന്നുമുള്ള ആശങ്കളും ഇറാൻ-ഇസ്രായേൽ സംഘർഷം യുദ്ധത്തിലേക്ക് നീങ്ങുമോ എന്ന ആശങ്കകളും വിപണിയെ ബാധിക്കുന്നുണ്ട്.
Discussion about this post