ഡല്‍ഹി: നേതാജിയെ സംബന്ധിച്ച് സര്‍ക്കാര്‍ രഹസ്യമായി സൂക്ഷിച്ച രേഖകള്‍ പരസ്യപ്പെടുത്തിയതോടെ ഇന്ത്യ ചരിത്രത്തിലെ മൂടിവെയ്ക്കപ്പെട്ട രഹസ്യങ്ങളില്‍ പലതും പുറത്തു വരികയാണ്. ഒരു ഫയലിലെ വിവരമനുസരിച്ച് നേതാജിയുടെ ഇന്ത്യന്‍ നാഷണല്‍ ആര്‍മിയുടെ സമ്പത്ത് മോഷ്ടിക്കപ്പെട്ടുവെന്ന വാദം ശരിവെയ്ക്കപ്പെടുകയാണ്.
ടോകിയോയും ഡല്‍ഹിയും തമ്മിലുള്ള 1951 മുതല്‍ 1955 വരെയുള്ള ഇടപെടലുകള്‍ ഐഎന്‍എയുടെ പണം കൊള്ളയടിക്കപ്പെട്ട വസ്തുതയെ കുറിച്ച് നെഹ്റു സര്‍ക്കാരിന് ബോധ്യമുണ്ടായിരുന്നുവെന്ന് വ്യക്തമാക്കുന്നു.
സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് നേതാജിയുടെ പഴയ ചില സഹായികളെ സംശയവും ഉണ്ടായിരുന്നു. അങ്ങനെ പണം അപഹരിച്ചുവെന്ന് സര്‍ക്കാര്‍ സംശയിച്ച വ്യക്തിക്ക് സമ്മാനം നല്‍കുകയും നെഹ്റുവിന്റെ പഞ്ചവല്‍സര പദ്ധതികളുടെ പരസ്യ പ്രചരണത്തിന്റെ ഉപദേഷ്ടാവാക്കുകയും ചെയ്തു
1951 മെയ് 21 ന് ടോക്യോ മിഷന് തലവന്‍ കെ.കെ ചെട്ടൂര്‍, കോമണ്‍വെല്‍ത്ത് സെക്രട്ടറി ബി.എന്‍ ചക്രവര്‍ത്തിയ്ക്ക് എഴുതിയ കത്തില്‍ നേതാജിയുടെ രണ്ട് സഹായികളെ കുറിച്ചുള്ള സംശയം രേഖപ്പെടുത്തുന്നുണ്ട്. പ്രചരണ മന്ത്രി എസ.എ അയ്യര്‍ക്കും. ഇന്ത്യന്‍ സ്വതന്ത്ര ലീഗിന്റെ ടോക്യോയിലെ തലവന്‍ മുങ്ക രാമമൂര്ത്തിയ്്ക്കുമെതിരെയാണ് അത്.
നിങ്ങള്‍ക്ക് ഇക്കാര്യത്തില്‍ ഒരു സംശയവും ഉണ്ടാകാനിടയില്ലെന്നറിയാം, പഴയ ഇന്ത്യന്‍ സ്വതന്ത്ര ലീഗിന്റെ ഫണ്ട് ദുരുപയോഗം ചെയ്തതായി രാമമൂര്‍ത്തിക്കെതിരെ ആക്ഷേപങ്ങളുണ്ട്, അതിനോടൊപ്പം തന്നെ മരിച്ച സുഭാഷ് ചന്ദ്ര ബോസിന്റെ വസ്തുവകകളും ആസ്തിയും സമ്പാദ്യവും ഡയമണ്ട്, സ്വര്‍ണം, സ്വര്‍ണ്ണാഭരണങ്ങള്‍, മറ്റ് മൂല്യമുള്ള വസ്തുക്കള്‍ എന്നിവയും അവയില്‍ ഉള്‍പ്പെടും. ശരിയാണെ തെറ്റാണോയെന്ന് അറിയില്ല അയ്യരുടെ പേര് ഇതിലെല്ലാം ഉള്‍പ്പെട്ടിട്ടുണ്ട്- കത്തില്‍ പറയുന്നു.
1951 ഒക്ടോബര്‍ 20ന് കെ.കെ ചെട്ടൂര്‍ വീണ്ടും എഴുതുന്നു, ജാപ്പനീസ് സര്‍ക്കാര്‍ രഹസ്യമായി നല്കിയ വിവരമനുസരിച്ച് ബോസ് അവര്‍ക്കൊപ്പമുണ്ട്. നല്ല ഒരു വിഹിതം സ്വര്‍ണവും വിലപിടിപ്പുള്ള രത്നകല്ലുകളുമെല്ലാം അദ്ദേഹത്തിന്റെ കൈയ്യിലുണ്ടെന്നും എന്നാല്‍ രണ്ട് സ്യൂട്ട് കേസുകള്‍ മാത്രമെ വിമാനത്തില്‍ അനുവദിക്കുകയുള്ളുവെന്നുമാണ്.
ടോക്യോ മിഷന് തലവന്‍ പിന്നീട് പറയുന്നത് ബോസിന്റെ കൈയ്യിലുണ്ടായിരുന്നതിന്റെ വളരെ കുറച്ച് മാത്രമാണ് മൂര്‍ത്തിയും അയ്യരും ഞങ്ങള്‍ക്ക് കൈമാറിയത്. സമ്പാദ്യത്തിന്റെ ഒരു ഭാഗം വിമാനം തകര്‍ന്നപ്പോള്‍ നഷ്ടമായിരിക്കാം. ഇവിടെ വെച്ച് ഒരാള്‍ അയ്യരുടെ മുറിയില്‍ നിധി പേടകങ്ങള്‍ കണ്ടിരുന്നു, ആ ബോക്സുകള്‍ വാങ്ങാന്‍ താല്പര്യപ്പെടുകയും ചെയ്തു, പക്ഷേ ഈ പെട്ടികള്‍ക്ക് പിന്നീടെന്ത് സംഭവിച്ചുവെന്നത് നിഗൂഢമാണ്, അയ്യരില്‍ നിന്ന് ഞങ്ങള്‍ക്ക് ലഭിച്ചത് 300 ഗ്രാം സ്വര്‍ണവും 260 രൂപയുമാണ്.
ആര് ഡി സാതേയുടെ പേരിലുള്ള മറ്റൊരു രഹസ്യ വിവര രേഖയില്‍ അയ്യരുടെ ജപ്പാനിലെ നടപടികള്‍ സംശയം നിറഞ്ഞതാണെന്നും പറയുന്നു. സമ്പത്തിന്റെ വിനിമയവും സംശയം നിറഞ്ഞതാണ്. തിരിച്ച് ഡല്‍ഹിയിലെത്തിയ അയ്യരെ നെഹ്റു വരവേറ്റു. പഞ്ചവല്‍സര പദ്ധതികളുടെ പരസ്യപ്രചരണ ഉപദേഷ്ടാവാക്കി.
ഐഎന്‍എയുടെ സമ്പത്ത് 7,00,000 ഡോളര്‍ ഉണ്ടായിരുന്നതായാണ് കണക്കാക്കപ്പെട്ടിരിന്നത്. സമ്പത്ത് കൊള്ളയെ കുറിച്ച് അനുജ് ധര് എന്ന നേതാജിയേ കുറിച്ച് അന്വേഷണം നടത്തുകയും പുസ്തകം പുറത്തുകയും ചെയ്ത എഴുത്തുകാരന് 2012ലെ ‘ഇന്ത്യാസ് ബിഗ്ഗെസ്റ്റ് കവര്‍ അപ്പ്’ എന്ന പുസ്തകത്തിലാണ് ആദ്യമായി പുറത്ത് പറയുന്നത്.
Discussion about this post