തിരുവനന്തപുരം: ബാര്‍ഹോട്ടല്‍ ഓണേഴ്സ് അസോസിയേഷന് വര്‍ക്കിംഗ് പ്രസിഡന്റ് ബിജുരമേശിനെതിരെ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല മാനനഷ്ടത്തിന് വക്കീല്‍ നോട്ടീസ് അയച്ചു.
കെ.പി.സി.സി ആസ്ഥാനത്തു വെച്ച് രണ്ടുകോടി രൂപ സംഭാവന കൈപ്പറ്റിയെന്ന ബിജുവിന്റെ ആരോപണത്തെ തുടര്‍ന്നാണ് ചെന്നിത്തല നോട്ടീസ് അയച്ചത്. പ്രസ്താവന പിന്‍വലിച്ച് ബിജു രമേശ് മാപ്പുപറയാത്തപക്ഷം കേസുമായി മുന്നോട്ടു പോകുമെന്നാണ് ചെന്നിത്തല വക്കീല്‍ നോട്ടീസില്‍ വ്യക്തമക്കി.
നേരത്തെ, മുന്‍ മന്ത്രി കെ.എം മാണിയും മന്ത്രി കെ. ബാബുവും കോഴയാരോപണം ഉന്നയിച്ച ബിജുരമേശിനെതിരെ മാനനഷ്ടകേസ് ഫയല്‍ ചെയ്തിരുന്നു.
Discussion about this post