ധാക്ക : ബംഗ്ലാദേശിനെ പിടിച്ചകുലുക്കി കൊണ്ടിരിക്കുന്ന വിദ്യാർത്ഥി പ്രതിഷേധം ആളിപടരുന്നു. പ്രക്ഷോപത്തിൽ കഴിഞ്ഞ ദിവസം മാത്രം 14 പോലീസ് ഉദ്യോഗസ്ഥർ ഉൾപ്പെടെ 98 പേർ കൊല്ലപ്പെട്ടു. നൂറുകണക്കിന് പേർക്ക് പരിക്കേൽക്കുകയും ചെയ്തു .
ഇതേതുടർന്ന് രാജ്യത്ത് അനിശ്ചിതകാല കർഫ്യൂയാണ് ഏർപ്പെടുത്തിയിരിക്കുന്നത്. ഇന്ത്യൻ പൗരൻമാർ ബംഗ്ലാദേശിലേക്ക് യാത്ര ചെയ്യുന്നത് കേന്ദ്രം വിലക്കി . കൂടാതെ ബംഗ്ലാദേശിലെ ഇന്ത്യൻ അധികാരികൾ പൗരൻമാരോട് ജാഗ്രതയിൽ തുടരാനും ആവശ്യപ്പെട്ടു.
ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയുടെ രാജി ആവശ്യപ്പെട്ട് വിവിധ പ്രദേശങ്ങളിൽ പ്രതിഷേധകാരും ഭരണകക്ഷിയെ പിന്തുണയ്ക്കുന്നവരും തമ്മിൽ സംഘർഷം ഉണ്ടായി. ആക്രമത്തിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 300 ആയി എന്നാണ് റിപ്പോർട്ട്. ഇതേതുടർന്ന് ഫെയ്‌സ്ബുക്ക്, വാട്‌സാപ്പ് തുടങ്ങി സാമൂഹികമാദ്ധ്യമങ്ങളെല്ലാം സർക്കാർ നിർദേശത്തെ തുടർന്ന് പ്രവർത്തനം നിർത്തിവെച്ചു. 4 ജി ഇന്റർനെറ്റ് സേവനം ലഭ്യമാക്കരുതെന്നും മൊബൈൽ ഓപ്പറേറ്റർമാരോടും ആവശ്യപ്പെട്ടിട്ടുണ്ട്.
1971 ലെ സ്വാതന്ത്ര്യ സമരത്തിൽ പങ്കെടുത്തവരുടെ കുടുംബങ്ങൾക്ക് സർക്കാർ ജോലികളിൽ 30% സംവരണം അനുവദിച്ചതിനു എതിരെയുള്ള വിദ്യാർത്ഥി പ്രക്ഷോഭം പിന്നീട് വ്യാപകമായ അക്രമ സംഭവങ്ങളിലേക്ക് നീങ്ങുകയായിരുന്നു.












Discussion about this post