ധാക്ക: ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീന പെട്ടെന്ന് രാജ്യം വിടാൻ കാരണം സുരക്ഷാ ജീവനക്കാർ. ഇവരുടെ നിർദ്ദേശത്തിന്റെ അടിസ്ഥാനത്തിലാണ് ഷെയ്ഖ് ഹസീന സഹോദരിയ്‌ക്കൊപ്പം രാജ്യംവിട്ടതെന്നാണ് റിപ്പോർട്ടുകൾ. അതേസമയം ഷെയ്ഖ് ഹസീന എങ്ങോട്ടാണ് പോയത് എന്ന കാര്യത്തിൽ ഇനിയും സ്ഥിരീകരണം വന്നിട്ടില്ല.
ഇന്ത്യയിലോ, ബ്രിട്ടണിലോ ഹസീന അഭയം പ്രാപിക്കും എന്നാണ് വിവരം. അഗർത്തലയിൽ ഹെലികോപ്റ്റർ എത്തിയതായുള്ള വാർത്തകളും ഇതിനിടെ പുറത്തുവരുന്നുണ്ട്. ഇന്ത്യയിൽ തന്നെ തുടരുമോ, അതോ ലണ്ടനിലേക്ക് പോകുമോയെന്ന കാര്യത്തിൽ വ്യക്തതയില്ല.
യാതൊരു തയ്യാറെടുപ്പുകളും ഇല്ലാതെയാണ് ഹസീനയുടെ യാത്ര. സുരക്ഷാ സംഘം അറിയിച്ചതിനെ തുടർന്ന് ഉടനെ ഇവർ ഹെലികോപ്റ്ററിൽ രാജ്യം വിടുകയായിരുന്നു. കനത്ത സുരക്ഷയിൽ ആയിരുന്നു ഹനീസ ഹെലികോപ്്റ്ററിൽ കയറാൻ എത്തിയത്. രാജി പ്രഖ്യാപനത്തിന് തൊട്ട് പിന്നാലെ തന്നെ അക്രമികൾ ഷെയ്ഖ് ഹസീനയുടെ വസതി കയ്യേറിയിരുന്നു. ഇത് മുന്നിൽ കണ്ടുകൊണ്ടായിരുന്നു സുരക്ഷാ ജീവനക്കാർ ഹസീനയോട് രാജ്യം വിടാൻ നിർദ്ദേശിച്ചത്. 1975 ൽ ബംഗ്ലാദേശിൽ ഉണ്ടായ സമാന സാഹചര്യത്തിൽ ആയിരുന്നു അന്നത്തെ പ്രസിഡന്റും ഹസീനയുടെ പിതാവുമായ ഷെയ്ഖ് മുജിബുർ റഹ്‌മാൻ കൊല്ലപ്പെട്ടത്.
Discussion about this post