ന്യൂഡല്‍ഹി: ഷെർപൂർ ജില്ല ജയില്‍ തീയിട്ട് തകർത്ത് അക്രമികള്‍. 500 ഓളം തടവുകാർ ജയിലിൽ നിന്ന് രക്ഷപ്പെട്ടു. വൈകുന്നേരം 4.30 ഓടെ ദംദാമ-കാലിഗഞ്ച് ഏരിയയിലെ ജയിലിൽ അതിക്രമിച്ച് കയറിയ പ്രക്ഷോഭക്കാര്‍ ജയിൽ ഗേറ്റ് തീയിട്ടു തകർക്കുകയായിരുന്നു.
ജില്ലയിലെ വിവിധ സ്ഥാപനങ്ങളും ഓഫീസുകളും അക്രമികൾ കത്തിച്ചതായി ഷെർപൂർ ജില്ല ഡെപ്യൂട്ടി കമ്മീഷണർ അബ്ദുല്ല അൽ ഖൈറൂൺ പറഞ്ഞു. സദർ പോലീസ് സ്റ്റേഷനും അക്രമികള്‍ തീയിട്ടു നശിപ്പിച്ചിരുന്നു.
പ്രദേശത്ത് ഇപ്പോഴും സംഘർഷാവസ്ഥ നിലനില്‍ക്കുകയാണ്. ഡിസി ക്വാർട്ടർ, ന്യൂ മാർക്കറ്റ്, സദർ എഎസ്പി സർക്കിൾ ഓഫീസ്, ജില്ലാ പരിഷത്ത്, ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസ്, സോണാലി ബാങ്ക്, ജില്ലാ അൻസാർ-വിഡിപി ഓഫീസ്, മറ്റ് കടകളും സ്ഥാപനങ്ങളും അടിച്ചു തകർത്തു.
Discussion about this post