ന്യൂഡൽഹി: പൂർണ്ണമായും ഫോസിൽ ഫ്യൂവൽ ഇല്ലാത്ത, 100 ശതമാനം എത്തനോളിൽ ഓടുന്ന കാറുകളും ഇരുചക്ര വാഹനങ്ങളും ഇന്ത്യയിൽ നിർമ്മിക്കാൻ നിരവധി ഇന്ത്യൻ കമ്പനികൾ പ്ലാൻ്റുകൾ സ്ഥാപിക്കുന്നുണ്ടെന്ന് വെളിപ്പെടുത്തി കേന്ദ്ര റോഡ് ഗതാഗത, ഹൈവേ മന്ത്രി നിതിൻ ഗഡ്കരി.
ടൊയോട്ട നിർമ്മിക്കുന്ന സമാനമായ വാഹനത്തിലാണ് ഗഡ്കരി പാർലമെൻ്റിലെത്തിയത്. , “യുറോ 6 ൻ്റെ എമിഷൻ മാനദണ്ഡങ്ങൾ പാലിക്കുന്ന ലോകത്തിലെ ആദ്യത്തെ വാഹനമാണിത്. കരിമ്പ് ജ്യൂസ്, മോളാസസ്, ധാന്യം എന്നിവയിൽ നിന്നാണ് ഇതിനു വേണ്ട ഇന്ധനം ഉണ്ടാക്കുന്നത്, മാദ്ധ്യമങ്ങളോട് സംസാരിക്കവെ ഗഡ്‌കരി വ്യക്തമാക്കി.
മഹാരാഷ്ട്രയിലെ ഔറംഗബാദിൽ 20,000 കോടി രൂപ മുതൽമുടക്കിൽ ഇത്തരത്തിലുള്ള ഫ്ലെക്സ് കാറുകൾ നിർമ്മിക്കുന്നതിനുള്ള പ്ലാൻ്റ് സ്ഥാപിക്കുമെന്ന് അടുത്തിടെ ടൊയോട്ട പ്രഖ്യാപിച്ചിരുന്നു. ടാറ്റയും സുസുക്കിയും 100 ശതമാനം എത്തനോൾ അല്ലെങ്കിൽ ഫ്ലെക്സ് എഞ്ചിൻ കാറുകൾ നിർമ്മിക്കാനുള്ള ശ്രമത്തിലാണെന്നും ഗഡ്കരി വെളിപ്പെടുത്തി.
Discussion about this post