പത്തനംതിട്ട: വയനാട്ടിൽ ഉണ്ടായ ദുരന്തത്തിൽ കേരളം തേങ്ങുമ്പോൾ സിപിഎമ്മിന് ആഘോഷം. അടുത്തിടെ പാർട്ടിയിൽ ചേർന്ന കാപ്പ കേസ് പ്രതി ശരണിന്റെ ജന്മദിനം ആണ് സിപിഎം പ്രവർത്തകർ ചേർന്ന് ആഘോഷമാക്കിയത്. നടുറോഡിൽ സംഘടിപ്പിച്ച ആഘോഷപരിപാടിയുടെ ദൃശ്യങ്ങൾ പുറത്തുവന്നതോടെ രൂക്ഷ വിമർശനം ആണ് പാർട്ടിയ്‌ക്കെതിരെ ഉയർന്നത്.
ശനിയാഴ്ച രാത്രി മലയാലപ്പുഴയിലാണ് സംഭവം. കഴിഞ്ഞ ദിവസമാണ് ഇതിന്റെ ചിത്രങ്ങൾ പുറത്തുവന്നത്. നടുറോഡിൽ വാഹനത്തിന് മുകളിലായി കേക്ക് മുറിച്ചായിരുന്നു പിറന്നാൾ ആഘോഷം. സിപിഎം- ഡിവൈഎഫ്‌ഐ പ്രവർത്തകർ ചേർന്ന് സംഘടിപ്പിച്ച പരിപാടിയിൽ കാപ്പ എന്ന് എഴുതിയ കേക്കാണ് മുറിച്ചത്. പോലീസിനെയും നിയമ സംവിധാനങ്ങളെയും അവഹേളിക്കുകയാണ് ചെയ്തിരിക്കുന്നത്. 50 പേരെ ആളുകൾ ആണ് ഈ പരിപാടിയിൽ പങ്കെടുത്തത് എന്നാണ് വിവരം.
രണ്ട് മാസം മുൻപായിരുന്നു ശരൺ സിപിഎമ്മിൽ ചേർന്നത്. നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ ശരണനിനെ ആരോഗ്യമന്ത്രി വീണാ ജോർജും പാർട്ടി ജില്ലാ സെക്രട്ടറിയും ചേർന്നാണ് സ്വാഗതം ചെയ്തത്. ഇതിന്റെ ദൃശ്യങ്ങൾ സമൂഹമാദ്ധ്യമങ്ങളിലൂടെ പുറത്തുവന്നതോടെ പാർട്ടിയ്ക്കുള്ളിൽ നിന്നുതന്നെ വലിയ വിമർശനം ആയിരുന്നു ഉയർന്നിരുന്നത്. ഇതിനിടെയാണ് പിറന്നാൾ ആഘോഷം നടത്തിയിരിക്കുന്നത്.
Discussion about this post