ന്യൂഡൽഹി: മുതിർന്ന ബിജെപി നേതാവും മുൻ ഉപപ്രധാനമന്ത്രിയുമായ ലാൽ കൃഷ്ണ അദ്വാനിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വാർദ്ധക്യസഹജമായ അസുഖങ്ങളെ തുടർന്നാണ് അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുന്നത്. അപ്പോളോ ആശുപത്രിയിലാണ് പ്രവേശിപ്പിച്ചിരിക്കുന്നത്.
അദ്ദേഹത്തിന്റെ ആരോഗ്യനില നിലവിൽ തൃപ്തികരമാണെന്ന് കുടുംബാംഗങ്ങളെ ഉദ്ധരിച്ച് ദേശീയ മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. വാർദ്ധക്യ സഹജമായ അസുഖങ്ങളെ തുടർന്ന് നേരത്തെ അദ്വാനിയെ എയിംസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ഏതാനും ദിവസത്തെ ചികിത്സകൾക്ക് ശേഷമാണ് അദ്ദേഹം ആശുപത്രി വിട്ടത്. കഴിഞ്ഞ ഏറെ നാളുകളായി പ്രായത്തിന്റെ അവശതകളെ തുടർന്ന് സ്വന്തം വസതിയിൽ വിശ്രമത്തിലാണ് എൽ കെ അദ്വാനി.
നിലവിൽ ന്യൂറോളജിസ്റ്റ് ഡോ. വിനിത് സൂരിയുടെ പരിചരണത്തിലാണ് അദ്ദേഹം.







