ന്യൂഡൽഹി: ബംഗ്ലദേശിൽ ന്യൂനപക്ഷ ഹിന്ദുക്കൾക്ക് നേരെയുണ്ടായ ആക്രമണത്തിൽ പ്രതിഷേധിച്ച് പശ്ചിമ ബംഗാൾ പ്രതിപക്ഷ നേതാവും ഭാരതീയ ജനതാ പാർട്ടി (ബിജെപി) നേതാവുമായ സുവേന്ദു അധികാരി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായെ കണ്ടു.
തുടർന്ന് മാദ്ധ്യമങ്ങളോട് സംസാരിച്ച അദ്ദേഹം പൗരത്വ ഭേദഗതി നിയമത്തിന്റെ ആവശ്യകതയെ കുറിച്ച് വ്യക്തമാക്കി. ഇപ്പോൾ വിദേശത്തുള്ള ന്യൂനപക്ഷങ്ങൾ മതപരമായ ആക്രമണം നേരിടുകയാണ്. ഈ ഒരു സാഹചര്യത്തെ നേരിടുവാനാണ് പൗരത്വ ഭേദഗതി നിയമം കൊണ്ടുദ്ദേശിക്കുന്നത്. സുവേന്ദു അധികാരി വ്യക്തമാക്കി
കലാപത്തെ തുടർന്ന് ബംഗ്ലാദേശിലെ 17 കോടി ജനസംഖ്യയുടെ എട്ട് ശതമാനം വരുന്ന ഹിന്ദു സമൂഹത്തിന് നേരെ ആക്രമണങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ഹസീനയുടെ പിതാവ് ഷെയ്ഖ് മുജിബുർ റഹ്മാൻ സ്ഥാപിച്ച അവാമി ലീഗിനെ പിന്തുണച്ച ചരിത്രമാണ് ബംഗ്ലാദേശിലെ ഹിന്ദുക്കൾക്കുള്ളത്.
200 മുതൽ 300 ഹിന്ദു വീടുകളും ബിസിനസ്സുകളും നശിപ്പിക്കപ്പെട്ടതായും 15 മുതൽ 20 ഹിന്ദു ക്ഷേത്രങ്ങൾക്ക് കേടുപാടുകൾ സംഭവിച്ചതായും ബംഗ്ലാദേശ് ഹിന്ദു ബുദ്ധിസ്റ്റ് ക്രിസ്ത്യൻ യൂണിറ്റി കൗൺസിൽ (ബിഎച്ച്ബിസിയുസി) റോയിട്ടേഴ്‌സിനോട് പറഞ്ഞു.ഇതിനോടകം തന്നെ 40 പേർക്ക് പരിക്കേറ്റിട്ടുണ്ട്
Discussion about this post