ആസ്സാം: പാര്‍ലമെന്റ് നടപടികള്‍ തടസപ്പെടുത്തിയതും പ്രധാനപ്പെട്ട നിയമങ്ങള്‍ കൊണ്ടുവരുന്നതും തടഞ്ഞതും ഒരു കുടുംബത്തിന്റെ മാത്രം താല്പര്യം ആണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി .ഇതുവഴി സാധാരണക്കാരന് ഗുണകരമാകുന്ന ബില്ലുകള്‍ പാസാകുന്നത് തടസപ്പെടുകയാണെന്നും മോദി കുറ്റപ്പെടുത്തി.നെഗറ്റീവ് രാഷ്ട്രീയം കാണിക്കുന്ന ഒരു കുടുംബമാണ് പാര്‍ലമെന്റിലെ പ്രവര്‍ത്തനങ്ങള്‍ തടസപ്പെടുത്തുന്നതെന്ന് മോദി ആരോപിച്ചു. 2014ലെ ലോക്സഭാ തിരഞ്ഞെടപ്പിലെ തോല്വിയുെട പകപോക്കല്‍ ആണ് ഈ കുടുംബം പ്രകടിപ്പിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു.സോണിയ ഗാന്ധിയെയും കുടുംബത്തിനും നേരെ പേരെടുത്ത് പറയാതെയാണ് മോദി വിമര്‍ശനമുന്നയിച്ചത്.ആസാമിലെ ദിബ്രുഗഡില്‍ ബി.ജെ.പിയുടെ പൊതുപരിപാടിയില്‍ സംസാരിക്കുകയായിരുന്നു മോദി.
തിരഞ്ഞെടുപ്പില്‍ തോറ്റതിന്റെ പ്രതികാരമാണ് അവര്‍ കാണിയ്ക്കുന്നത്. എന്നോട് എതിര്‍പ്പുണ്ടെങ്കിലും പ്രതിപക്ഷത്തെ പലരും സഭ നടന്നുപോകണമെന്നും ബില്ലുകള്‍ പാസാകണമെന്നും ആഗ്രഹിയ്ക്കുന്നവരാണ്. എന്നാല്‍ ഒരു കുടുംബം ഇത് അനുവദിയ്ക്കുന്നില്ല. ഇത്തവണ ബി.ജെ.പിയ്ക്ക് അവസരം നല്‍കണെന്ന് മോദി ജനങ്ങളോട് അഭ്യര്‍ത്ഥിച്ചു. കേന്ദ്രസര്‍ക്കാരിന്റെ അതേ നയങ്ങള്‍ പിന്തുടരുന്ന സര്‍ക്കാരാണ് ആസാമിന്റെ പുരോഗതിയ്ക് ആവശ്യമെന്ന് മോദി അഭിപ്രായപ്പെട്ടു.
Discussion about this post