അഭിനയത്തിലെ വ്യത്യസ്ഥതയാൽ ചുരുങ്ങിയ കാലം കൊണ്ട് മലയാള സിനിമയിൽ തന്റേതായ ഒരു സ്‌പേസ് ഉണ്ടാക്കിയെടുത്ത നടനാണ് ഷൈൻ ടോം ചാക്കോ . അഭിനയത്തിലൂടെ മാത്രമല്ല അഭിമുഖങ്ങളിലൂടെയും പ്രശസ്തമാണ് താരം. ഇപ്പോഴിതാ താരത്തിന്റെ വാക്കുകളാണ് വൈറലാവുന്നത്
വിവാഹം എപ്പോഴുണ്ടാകുമെന്ന ചോദ്യത്തിന് ഒരു കൊച്ചായശേഷം കല്യാണം കഴിക്കാമെന്നുള്ള തീരുമാനത്തിലാണെന്നാണ് താരം പറയുന്നത്. ‘ഞാൻ ഒരു കൊച്ചായശേഷം കല്യാണ കഴിക്കാമെന്നുള്ള പരിപാടിയിലാണ്. ഒരു കൊച്ചുകൂടിയുണ്ടെങ്കിൽ രസമല്ലേ …അല്ലെങ്കിൽ പപ്പയുടെയും മമ്മിയുടെയും കല്യാണത്തിന് ഞങ്ങളെ വിളിച്ചില്ലല്ലോയെന്ന് കുട്ടികൾ പറയില്ലേ… ആ പരാതി തീർക്കാമല്ലോ – ഷൈൻ ടോം ചാക്കോ പറഞ്ഞു.
പുതിയ ചിത്രം താനാരയുടെ പ്രമോഷിന്റെ ഭാഗമായി ഫിൽമിബീറ്റ് മലയാളത്തോട് സംസാരിക്കുകയായിരുന്നു ഷൈൻ .അതിനിടെയാണ് കല്യാണ വിവരം വെളിപ്പെടുത്തിയത്. ഇതിനിടെ പ്രതിശ്രുത വധു തനൂജയുമായി നടൻ വേർപിരിഞ്ഞിരുന്നു. ബ്രേക്ക്ആപ്പ് വാർത്ത തനൂജയും ലൈവിൽ പറഞ്ഞിരുന്നു. ഈ വർഷം ആദ്യമായിരുന്നു ഇവരുടെ എൻഗേജ്‌മെന്റ് . അടുത്ത ബന്ധുക്കളും സുഹൃത്തുകളും മാത്രമേ ചടങ്ങിൽ പങ്കെടുത്തിരുന്നത്.
അറ്റെൻഷൻ ഡെഫിസിറ്റി ഹൈപ്പർ ആക്റ്റിവിറ്റി സിൻഡ്രോം രോഗം ഉണ്ടെന്ന് ഷൈ ടോം ഈയിടെ വെളിപ്പെടുത്തിയിരുന്നു. തനിക്ക് രോഗം ഗുണമായിട്ടാണ് തോന്നിയിരിക്കുന്നത് എന്നാണ് അന്ന് താരം പറഞ്ഞത്.
Discussion about this post