ധാക്ക: ബംഗ്ലാദേശ് മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീന പ്രക്ഷോഭകാരികളെ ഭയന്ന് രാജ്യം വിട്ടതിനെ തുടർന്ന് അവരുടെ പാർട്ടിയായ അവാമി ലീഗിന്റെ നേതാക്കളെയും കുടുംബാംഗങ്ങളെയും കൂട്ടത്തോടെ കൊല്ലുന്നു എന്ന് റിപ്പോർട്ട്. കഴിഞ്ഞദിവസം നടത്തിയ പരിശോധനയിൽ നേതാക്കളും കുടുംബാംഗങ്ങളും ഉൾപ്പടെ 29 പേരുടെ മൃതദേഹങ്ങളാണ് കണ്ടെടുത്തത് . അവാമി ലീഗ് പ്രവർത്തകരെയും നേതാക്കളെയും തിരഞ്ഞുപിടിച്ചാണ് ആക്രമിക്കുന്നത്. നിരവധിപേരുടെ വീടുകളും വ്യാപാര സ്ഥാപനങ്ങളും തകർക്കുകയോ കൊള്ളയടിക്കുകയോ ചെയ്തിട്ടുണ്ട്.
കുമിലയിൽ ജനക്കൂട്ടം നടത്തിയ ആക്രമണത്തിൽ അവാമി ലീഗുമായി ബന്ധമുള്ള പതിനൊന്ന് പേരാണ് തൽക്ഷണം മരിച്ചത്. മുൻ കൗൺസിലർ മുഹമ്മദ് ഷാ ആലമിന്റെ മൂന്നുനില വീട് അക്രമികൾ അഗ്നിക്കിരയാക്കിയതിനെത്തുടർന്ന് ആറു പേർ വെന്തുമരിച്ചു. അവാമി ലീഗ് നേതാവിന്റെ ഹോട്ടലിനും ജനക്കൂട്ടം തീയിട്ടു. വിദേശികൾ ഉൾപ്പടെ 24 പേരാണ് കൊല്ലപ്പെട്ടത്. നിരവധി ഹിന്ദു ക്ഷേത്രങ്ങളും ബിസിനെസ്സുകളും ആക്രമണത്തിനിരയായി. ഇതോടു കൂടി പൂർണ്ണ അരാജകത്വത്തിലേക്കാണ് ബംഗ്ലാദേശ് ഇപ്പോൾ വഴുതി വീണിരിക്കുന്നത്.
Discussion about this post