തിരുവനന്തപുരം:2018 ലെ പ്രളയത്തെ തുടർന്നുള്ള പുനരധിവാസ പദ്ധതിയുടെ മറവിൽ വി ഡി സതീശൻ അനധികൃതമായി പണം പിരിച്ചെന്ന പരാതിയിൽ ഇ ഡി യുടെ മുമ്പാകെ തെളിവ് ഹാജരാക്കി പരാതിക്കാരൻ .
പ്രതിപക്ഷ നേതാവ് വിഡി സതീശനെതിരായ “പുനർജനി ഭവന പദ്ധതി” കേസിൽ പരാതിക്കാരൻ ജയിസൺ പാനികുളങ്ങരയാണ് ഇഡിക്ക് മുന്നിൽ ഹാജരായി മൊഴി നൽകിയത് .പണം പിരിച്ചുവെന്ന് സതീശൻ സമ്മതിക്കുന്ന വീഡിയോയും ഇഡിക്ക് മുന്നിൽ ഹാജരാക്കിയെന്നും ജയിസൺ പറഞ്ഞു
കേസിൽ കഴിഞ്ഞ മെയ് മാസത്തിൽ പരാതിക്കാരൻ ഇ.ഡിക്ക് തെളിവുകൾ കൈമാറിയിരുന്നു. ഇത് പരിശോധിച്ചതിനു ശേഷം തുടർന്നും മൊഴി നൽകണമെന്ന് ഇഡി ആവശ്യപ്പെടുകയായിരിന്നു .വിദേശനാണ്യ വിനിമയ ചട്ടലംഘനവുമായി ബന്ധപ്പെട്ടാണ് കേസ്. 2018 ലെ പ്രളയത്തിന് ശേഷം പറവൂർ എം എൽ എ വി.ഡി. സതീശൻ പുനര്‍ജനി ഭവന പദ്ധതിയുടെ പേരിൽ വിദേശത്ത് അനധികൃത പണപ്പിരിവ് നടന്നതായാണ് പരാതി.
Discussion about this post