ന്യൂഡൽഹി: വഖഫ് ബോർഡ് ഭേദഗതി ബില്ലുമായി ബന്ധപ്പെട്ട് പ്രതിപക്ഷം ഉയർത്തുന്ന അനാവശ്യ ആരോപണങ്ങൾക്ക് മറുപടി നൽകി കേന്ദ്ര നിയമമന്ത്രി കിരൺ റിജ്ജിജു. പുതിയ ബില്ല് ആരുടെയും അവകാശങ്ങൾ പിടിച്ചുപറിക്കാൻ ഉദ്ദേശിച്ചുകൊണ്ടുള്ളതല്ലെന്ന് അദ്ദേഹം പറഞ്ഞു. ബില്ല് അവതരണത്തിന് മുന്നോടിയായി ലോക്‌സഭയിൽ നടത്തിയ പ്രസംഗത്തിൽ ആയിരുന്നു അദ്ദേഹം ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്.
പുതിയ ബില്ല് ആരുടെയും അവകാശങ്ങൾ പിടിച്ച്പറിയ്ക്കാൻ ഉദ്ദേശിച്ചുകൊണ്ടുള്ളതല്ല. നീതി ലഭിക്കാത്തവർക്ക് നീതി ലഭ്യമാക്കാനാണ് കേന്ദ്രസർക്കാർ ബില്ലിലൂടെ ശ്രമിക്കുന്നത്. നീതിയിക്കും അവകാശങ്ങൾക്കുമായി പോരാടുന്നത് തങ്ങൾ തുടരും. സ്വാതന്ത്ര്യം ലഭിച്ചതിന് ശേഷം ആദ്യമായിട്ടല്ല വഖഫ് ബോർഡുമായി ബന്ധപ്പെട്ട നിയമങ്ങളിൽ ഭേദഗതിയുണ്ടാകുന്നത്. നിരവധി തവണ ഭേദഗതിയ്ക്ക് വിധേയമാക്കണം എന്നും കിരൺ റിജ്ജിജു വ്യക്തമാക്കി.
പ്രതിപക്ഷവും ബില്ലിനെ പിന്തുണയ്ക്കണം. നിങ്ങൾ ഒരിക്കലും രാജ്യത്തിനോ ജനങ്ങൾക്കോ വേണ്ടി ചെയ്യാത്ത കാര്യങ്ങളാണ് തങ്ങൾ ചെയ്യുന്നത്. അതിനാൽ പിന്തുണയ്ക്കണം. എല്ലാവരോടും അഭ്യർത്ഥിക്കുകയാണ്. ബില്ലിനെ പിന്തുണച്ചാൽ കോടിക്കണക്കിന് ആളുകളുടെ പുണ്യം നിങ്ങളോടൊപ്പം ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.
Discussion about this post