എറണാകുളം: വയനാട് ഉരുള്‍പൊട്ടൽ ദുരന്തത്തിൽ സ്വമേധയാ കേസെടുത്ത് ഹൈക്കോടതി. തുടർനടപടികൾക്കായി രജിസ്ട്രാര്‍ക്ക് ഹൈക്കോടതി നിര്‍ദേശം നൽകി. മാധ്യമ വാര്‍ത്തകളുടെയും ഹൈക്കോടതിക്ക് ലഭിച്ച പരാതികളുടെയും കത്തിന്റെയും അടിസ്ഥാനത്തിലാണ് ഡിവിഷൻ ബെഞ്ച് നടപടി സ്വീകരിച്ചിരിക്കുന്നത്. ഹര്‍ജി നാളെ രാവിലെ ഡിവിഷൻ ബെഞ്ച് പരിഗണിക്കും
വയനാട് ജില്ലയിലെ മുപ്പയ്നാട് പഞ്ചായത്തിൽ ക്വാറിക്ക് അനുമതി നിഷേധിച്ച നടപടി റദ്ദാക്കിയ സിoഗിൾ ബെഞ്ച് ഉത്തരവിനെതിരായ അപ്പീലുകൾ പരിഗണിക്കവേയാണ് കോടതിയുടെ ഇടപെടൽ. ഡിവിഷൻ ബെഞ്ചിന്റേതാണ് പരാമർശങ്ങൾ .
ഉരുൾപൊട്ടൽ അടക്കമുള്ള പ്രകൃതിദുരന്തങ്ങൾ ഉണ്ടാകാതിരിക്കാൻ എന്തെല്ലാം കാര്യങ്ങൾ ചെയ്യാൻ കഴിയുമെന്ന് പരിശോധിക്കാനും കോടതി സർക്കാരിനോട് ആവശ്യപ്പെട്ടു
Discussion about this post