പാലക്കാട്: പാലക്കാടിൽ സ്വന്തം വീട്ടിൽ സൂക്ഷിച്ച കരിമരുന്ന് പൊട്ടി തെറിച്ചു തരൂരിൽ സിപിഎം പ്രവർത്തകനായ വ്യക്തിയുടെ വീട്ടിലാണ് വൻ സ്ഫോടനം നടന്നത്. അടുത്ത വീടിന്റെയടക്കം ജനൽ ചില്ലുകൾ തകർന്നതിനെ തുടർന്ന് കേസ് എടുത്ത് പോലീസ്
തരൂർ സ്വദേശിയും സി.പി.എം പ്രവർത്തകനുമായ രതീഷിന്റെ വീട്ടിലാണ് സ്ഫോടനം നടന്നത് . വീട്ടിലെ വിറകുപുരയിൽ സൂക്ഷിച്ചിരുന്ന കരിമരുന്ന് മിശ്രിതം പൊട്ടിത്തെറിക്കുകയായിരുന്നു. രണ്ട് വീടുകളുടെ ജനൽച്ചില്ല് തകർന്നു. അനധികൃതമായി സ്ഫോടക വസ്തു സൂക്ഷിച്ചതിന് രതീഷിനെതിരെ ആലത്തൂർ പൊലീസ് കേസെടുത്തിട്ടുണ്ട്. രതീഷിന്റെ വീട്ടിലെയും അടുത്ത വീട്ടിലെയും ജനൽച്ചില്ലുകളാണ് സ്ഫോടനത്തിൽ തകർന്നത്.
ഏതാനും ആഴ്ചകൾക്ക് മുമ്പാണ് കണ്ണൂരിൽ നിന്നും ഇത്തരത്തിൽ സി പി എം മേഖലയിൽ സ്‌ഫോടനമുണ്ടായത്. ആക്രമണത്തിന് സംഭരിച്ചു വച്ച സ്‌ഫോടക വസ്തുക്കൾ ആകസ്മികമായി പൊട്ടി തെറിക്കുകയായിരിന്നു.









Discussion about this post