തിരുവനന്തപുരം: ചെറിയൊരു ഇടവേളയ്ക്ക് ശേഷം കേരളത്തിൽ വീണ്ടും മഴ സജീവമാകുമെന്നാണ് മുന്നറിയിപ്പ് നൽകി വിവിധ ഏജൻസികൾ.
13ആം തീയതി മുതൽ കുറെക്കൂടി ശക്തമായ മഴ സാധ്യതയാണ് സ്വകാര്യ കാലാവസ്ഥാ ഏജൻസികൾ വ്യക്തമാക്കുന്നത്. മധ്യ, തെക്കൻ കേരളത്തിൽ പരക്കെ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നും ജാഗ്രത വേണമെന്നും വിവിധ ഏജൻസികൾ സൂചിപ്പിക്കുന്നുണ്ട്
നാളെ മൂന്ന് ജില്ലകളിൽ യെല്ലോ അലർട്ടാണ്. ആന്ധ്ര പ്രദേശിന് മുകളിലായി ഒരു ന്യൂനമർദ്ദം രൂപപ്പെടാനും, ആഗോള മഴ പാത്തി സജീവമാകാനും സാധ്യതയുണ്ട്.
തുടർച്ചയായി മഴ പെയ്തു കൊണ്ടിരിക്കുന്ന പ്രദേശങ്ങളിൽ, പ്രത്യേകിച്ച് മലയോര മേഖലകളിൽ ജാഗ്രത തുടരണമെന്നും . ഉരുൾപൊട്ടൽ, മണ്ണിടിച്ചിൽ, വെള്ളപ്പൊക്ക സാധ്യതകൾ എന്നിവ മുന്നിൽ കാണണമെന്നും ഏജൻസികൾ മുന്നറിയിപ്പ് നൽകി.
Discussion about this post