ന്യൂഡൽഹി : ബഹിരാകാശ നിലയത്തിൽ നിന്നുള്ള സുനിത വില്യംസിന്റെ മടക്കയാത്ര അനിശ്ചിത്വത്തിൽ. സുനിത വില്യംസ് ബഹിരാകാശ നിലയത്തിൽ ഭൂമിയിലേക്കുള്ള വരവ് വൈകുമെന്ന് നാസ അറിയിച്ചു. അടുത്ത വർഷം വരെ ദൗത്യം വൈകും എന്നാണ് നാസ അറിയിച്ചിരിക്കുന്നത്. ഏഴ് ദിവസത്തെ ദൗത്യത്തിനായി പോയ സംഘം രണ്ട് മാസമായി ബഹിരാകാശ നിലയിൽ കഴിയുകയാണ്.
2024 ജൂൺ 5 നാണ് ഇന്ത്യൻ വംശജയായ സുനിത വില്യംസും ബച്ച് വിൽമോറും ബഹിരാകാശത്ത് എത്തിയത്. നിരവധി പ്രതിസന്ധികളിലൂടെയാണ് ദൗത്യം കടന്നുപോയത്. ബോയിംഗ് വികസിപ്പിച്ച ബഹിരാകാശ പേടകത്തിന്റെ തകരാർ മൂലമാണ് സുനിത വില്യംസും ബച്ച് വിൽമറും കുടുങ്ങിയത്. നിരവധി പ്രതിസന്ധികളിലൂടെയാണ് ദൗത്യം കടന്നുപോയത്. സാങ്കേതിക പിഴവുകൾ കാരണം രണ്ട് തവണ ദൗത്യം മാറ്റി വച്ചിരുന്നു. ബോയിംഗ് സ്റ്റാർലൈനർ പേടകത്തിലെ ഹീലിയം വാതകചോർച്ച അവസാന ഘട്ടത്തിൽ യാത്ര കൂടുതൽ ദുഷ്‌കരമാക്കി. അഞ്ച് തവണയാണ് പേടകത്തിൽ ഹീലിയം ചോർച്ചയുണ്ടായത്.
ഈ പ്രശ്നം ഇനിയും പരിഹരിക്കപ്പെടാത്തതാണ് യാത്ര വൈകുന്നത്. ബോയിംഗ് സ്റ്റാർലൈനർ പേടകം സുരക്ഷിതമല്ലെങ്കിൽ പകരം സ്പേസ് എക്സിന്റെ ഡ്രാഗൺ ക്രൂ ക്യാപ്സ്യൂൾ ഉപയോഗിക്കുമെന്നാണ് നാസ അറിയിച്ചിരിക്കുന്നത്.
സീറോ ഗ്രാവിറ്റിയിൽ അധിക നാൾ തുടരുന്നതും ആരോഗ്യ പ്രശ്നങ്ങൾക്ക് കാരണമാകുന്നു. ഉയർന്ന അളവിലുള്ള റേഡിയേഷൻ നാഡീവ്യവസ്ഥകളെ ബാധിച്ചേക്കാം. രോഗപ്രതിരോധ ശേഷി കുറയ്ക്കുന്നതിനാൽ അണുബാധയ്ക്ക് സാധ്യതയും ഉണ്ട്. അസ്ഥികൾക്ക് ബലക്ഷയം ഉണ്ടാകാൻ സാധ്യതയുണ്ട്. ഇത് ഇവരുടെ എയ്റോബിക് ശേഷി കുറയ്ക്കാനും കാരണമാകും. ഹൃദയത്തിന്റെ പ്രവർത്തനവും മന്ദഗതിയിലാകാനുള്ള സാധ്യതയും ഇല്ലാതില്ല. ഇരുവരും പരിചയ സമ്പന്നരായ ബഹിരാകാശ യാത്രികരാണെങ്കിലും മാനസിക സ്ഥിതിയെ സാരമായി ബാധിച്ചേക്കാനും ഇടയുണ്ട് എന്നാണ് വിദഗ്ധർ പറയുന്നത്.









Discussion about this post