ന്യൂഡൽഹി: പലസ്തീൻ ഐക്യദാര്‍ഢ്യ പരിപാടിക്കിടെയുണ്ടായ അറസ്റ്റ് നടപടിയിൽ കേന്ദ്ര സര്‍ക്കാരിനും ദില്ലി പൊലീസിനുമെതിരെ രൂക്ഷ വിമര്‍ശനവുമായി സിപിഐ നേതാവ് ആനി രാജ. തന്നെ പോലീസ് രൂക്ഷമായി ആക്രമിച്ചുവെന്നും ഇത്രയും കാലം സമരം ചെയ്തിട്ടും ഇങ്ങനെ ഒരു പ്രതികരണം ആദ്യമാണെന്നും ആനി രാജ പറഞ്ഞു.
ഇന്ന് രാവിലെയാണ് സംഭവം നടന്നത് . പലസ്തീൻ ഐക്യദാർഢ്യം പരിപാടിയില്‍ പങ്കെടുത്ത ആനി രാജയെ പൊലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു. പൊലീസ് തന്നെയും മറ്റു പ്രവർത്തകരെയും ഉപദ്രവിച്ചുവെന്നും തന്‍റെ വസ്ത്രങ്ങൾ വലിച്ചു കീറിയെന്നും ഉച്ചയൂണ് പോലും നൽകാതെ കസ്റ്റഡിയിൽ വെച്ചുവെന്നുമാണ് ആനി രാജ ആരോപിക്കുന്നത്
35 വര്‍ഷം ദില്ലിയില്‍ പ്രതിഷേധ സമരങ്ങള്‍ നടത്തിയിട്ട് ഇത്തരമൊരു അനുഭവം ഉണ്ടായിട്ടില്ല. ആദ്യമായാണ് പൊലീസിന്‍റെ ഭാഗത്തുനിന്ന് ഇത്തരമൊരു അസാധാരണ നടപടിയുണ്ടാകുന്നതെന്നും അവർ പറഞ്ഞു.
Discussion about this post