പാരീസ്: പാരീസ് ഒളിമ്പിക്‌സിൽ പുരുഷന്മാരുടെ ജാവലിൻ ഫൈനലിൽ ഞരമ്പിന് പരിക്കേറ്റ നീരജ് ചോപ്ര ശസ്ത്രക്രിയയ്ക്ക് വിധേയനാകാൻ സാധ്യതയെന്ന് റിപ്പോര്‍ട്ട്. ശസ്ത്രക്രിയക്കായി നടത്താൻ മൂന്ന് മികച്ച ഡോക്ടർമാരെ കണ്ടെത്തിയതായി ആണ് വിവരം. ഇതോടെ നീരജിൻ്റെ കോച്ചിംഗ് ടീമും വലിയ മാറ്റത്തിന് ഒരുങ്ങുകയാണ്.
നേരത്തെ തന്നെ താന്‍ ആരോഗ്യപരമായ ബുദ്ധിമുട്ട് നേരിട്ടിരുന്നതായും എന്നാല്‍, ഒളിമ്പിക്‌സിൽ മത്സരിക്കാനുള്ള അവസരം പാഴാക്കാന്‍ തയ്യാറായിരുന്നില്ല എന്നും നീരജ് വെളിപ്പെടുത്തിയിരുന്നു. അതുകൊണ്ടാണ് ശസ്ത്രക്രിയ വൈകിപ്പിച്ചത് എന്നും താരം പറഞ്ഞു.
2022-ലെ ലോക ചാമ്പ്യൻഷിപ്പിൽ ഞരമ്പിന് പരിക്കേറ്റതിനെ കുറിച്ച് നീരജ് പറഞ്ഞിരുന്നു. അന്നുമുതൽ തൻ്റെ ഞരമ്പിൽ പ്രശ്‌നങ്ങളുണ്ടായിരുന്നു. ഫൈനലിന് ശേഷം നീരജിൻ്റെ പിതാവും മകന്റെ പരിക്കിനെ കുറിച്ചുള്ള ആശങ്കകള്‍ പങ്കു വച്ചിരുന്നു.
Discussion about this post