അമരാവതി; തെലുങ്ക് സൂപ്പർതാരം നാഗ ചൈതന്യയും ശോഭിത ധൂലിപാലയും തമ്മിലുള്ള വിവാഹ നിശ്ചയം വാർത്ത കഴിഞ്ഞ ദിവസമാണ് നാഗചൈതന്യയുടെ പിതാവും തെലുങ്ക് താരവുമായ നാഗാർജുന പുറത്തുവിട്ടത്. പിന്നാലെ വധു ശഭിതയ്‌ക്കെതിരായ സൈബർ ആക്രമണവും രൂക്ഷമായി.ശോഭിത പങ്കുവച്ച ചിത്രത്തിൽ അടക്കം സാമന്തയുമായുള്ള നാഗചൈതന്യയുടെ കുടുംബം ശോഭിത തകർത്തു എന്നും. ഇനി മുന്നോട്ട് സന്തോഷത്തോടെ ജീവിക്കില്ല എന്നിങ്ങനെയുള്ള കമൻറുകൾ ഏറെയാണ്.
നാഗ ചൈതന്യയുടെ രണ്ടാം വിവാഹമായതിനാൽ നടി സാമന്തയുമായിട്ടുള്ള ബന്ധം തകർത്തത് ശോഭിതയാണെന്ന തരത്തിലാണ് ഭൂരിഭാഗം പേരും വിമർശിക്കുന്നത. സാമന്തയുടെ ജീവിതം തകർത്തിട്ട് നാഗയുടെ കൂടെ അവൾ സന്തോഷത്തോടെ ജീവിക്കില്ലെന്നാണ് ഒരാൾ നടിയെ ശപിച്ച് കൊണ്ട് പറയുന്നത്. നാഗ ചൈതന്യയും ശോഭിതയും തമ്മിൽ പൊരുത്തമില്ല. ഒരാളുടെ ജീവിതം നശിപ്പിച്ചതിന് ശേഷം നിങ്ങൾക്ക് ഒരിക്കലും സന്തോഷം ആസ്വദിക്കാൻ സാധിക്കില്ല, സാമന്തയോട് ബഹുമാനം തോന്നുന്നു, സാമന്തയെ ഒഴിവാക്കി ശോഭിതയെ തിരഞ്ഞെടുത്ത നാഗയാണ് ശരിക്കും മണ്ടൻ, തുരുമ്പിച്ച ലോഹം നേടുന്നതിന് വേണ്ടി നാഗ ചൈതന്യ വജ്രമാണ് നഷ്ടപ്പെടുത്തിയത്. നാഗ ചൈതന്യയ്ക്ക് സാമന്തയെ ഒഴിവാക്കാനും അവളെ ചതിക്കാനും കഴിയുമെങ്കിലും നീയും ഓർത്തോളൂ, അധികം വൈകാതെ നിനക്കും ആ ഗതി വരും. അത് നീ അർഹിക്കുന്നുണ്ട്. സാമന്തയുടെ മുന്നിൽ ഒന്നുമല്ല…. എന്നിങ്ങനെ ശോഭിതയെ അധിക്ഷേപിച്ചും ശപിച്ചുകൊണ്ടുമൊക്കെയാണ് കമന്റുകൾ.
ഇതിന് പുറമെ സാമന്തയുടെയും നാഗചൈതന്യയുടെയും ദാമ്പത്യത്തെ കുറിച്ച് പ്രവചനം നടത്തിയ, ജ്യോതിഷിയും നാഗ-ശോഭിത ബന്ധത്തെ കുറിച്ച് പ്രവചിച്ചിട്ടുണ്ട്. നാഗചൈതന്യ-ശോഭിത ദാമ്പത്യത്തിനും അധികം ആയുസില്ലെന്നും ഒരു സ്ത്രീ മൂലം ഇരുവരും 2027ൽ വേർപിരിയുമെന്നുമാണ് വേണു സ്വാമിയുടെ പ്രവചനം. പേരും ജാതകവും പരിശോധിച്ചാണ് ശോഭിത-ചായി ബന്ധത്തെ കുറിച്ച് വേണു സ്വാമി പ്രവചനം നടത്തിയത്. മുമ്പ് നടത്തിയ വേണു സ്വാമിയുടെ പ്രവചനങ്ങളെല്ലാം സത്യമായതോടെ താരജോഡികളുടെ ആരാധകരും ആശങ്കയിലാണ്.
Discussion about this post