തിരുവനന്തപുരം: സിപിഎമ്മിലേക്ക് തല്ക്കാലം താന്‍ ഇല്ലെന്ന് കെ.ആര് ഗൗരിയമ്മ.ഇറക്കി വിടുമ്പോള്‍ പോകാനും തിരികെ വരാനും പട്ടിയല്ലെന്നും ഗൗരിയമ്മ തുറന്നടിച്ചു. ഒരു സ്വകാര്യ വാര്‍ത്താ ചാനലിന് നല്കിയ അഭിമുഖത്തിലാണ് ഗൗരിയമ്മ തന്റെ നയം വ്യക്തമാക്കിയത്.
തന്നെ ആരും സിപിഎമ്മിലേക്ക് ക്ഷണിച്ചിട്ടില്ല. ജെഎസ്എസ് നിലവില്‍ ഇടതു മുന്നണിയിലെ ഘടകകക്ഷി പോലെയാണ് പ്രവര്‍ത്തിക്കുന്നത്. എന്നാല്‍ ഔദ്യോഗികമായി ഘടകകക്ഷിയാക്കിയിട്ടില്ല. ഇടതുമുന്നണിയുടെ പരിപാടികള്‍ക്ക് ക്ഷണിക്കുന്നത് സിപിഎം മാത്രമല്ലെന്നും ഗൗരിയമ്മ പറഞ്ഞു.
Discussion about this post