ന്യൂഡൽഹി: ദീർഘനാളത്തെ അസുഖത്തെ തുടർന്ന് ആശുപത്രിയിൽ ചികിത്സയിലായിരുന്ന മുൻ വിദേശകാര്യ മന്ത്രി കെ നട്വർ സിംഗ് ശനിയാഴ്ച രാത്രി അന്തരിച്ചു. 93 വയസ്സായിരുന്നു അദ്ദേഹത്തിന്.
മുൻ കോൺഗ്രസ് എംപിയായിരുന്ന കെ നട്വർ സിംഗ്. 2004-05 കാലഘട്ടത്തിൽ അന്നത്തെ പ്രധാനമന്ത്രി മൻമോഹൻ സിംഗിൻ്റെ നേതൃത്വത്തിലുള്ള ഒന്നാം യുപിഎ സർക്കാരിൽ
ഇന്ത്യയുടെ വിദേശകാര്യ മന്ത്രിയായിരുന്നു.
പാക്കിസ്ഥാനിലെ അംബാസഡറായും സേവനമനുഷ്ഠിച്ച അദ്ദേഹം 1966 മുതൽ 1971 വരെ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ ഓഫീസുമായി ബന്ധപ്പെട്ടിരുന്നു.1984ൽ രാജ്യം പത്മഭൂഷൺ നൽകി അദ്ദേഹത്തെ ആദരിച്ചു.
2005 ല്‍ വിദേശകാര്യ മന്ത്രിയായിരിക്കെ ഇറാഖില്‍ നിന്നും എണ്ണയ്ക്ക് പകരം ഭക്ഷണം പദ്ധതി കുംഭകോണത്തില്‍ ആരോപണ വിധേയനായ നട്വര് സിങ് പിന്നാലെ രാജി വയ്ക്കുകയായിരുന്നു.









Discussion about this post