ആലപ്പുഴ: ചേർത്തലയിലെ വീട്ടമ്മയായ ജെ ഇന്ദുവിന്റെ (42) മരണം തുമ്പച്ചെടി കൊണ്ടുള്ള തോരൻ കഴിച്ചത് കൊണ്ടല്ലെന്ന് വ്യക്തമാക്കി കേരളാ പൊലീസ്. വീട്ടമ്മയ്ക്ക് മറ്റു ചില ശാരീരിക അസ്വസ്ഥതകൾ ഉണ്ടായിരുന്നു എന്നും മരണകാരണം അതാകാനാണ് സാധ്യതയെന്നുമാണ് പോലീസ് വെളിപ്പെടുത്തുന്നത് .
പ്രാഥമിക പോസ്റ്റ്മോർട്ടം റിപ്പോർട്ടിലെ സൂചനകളിൽ നിന്നാണ് പൊലീസിന്റെ വെളിപ്പെടുത്തൽ എന്നാണ് ലഭ്യമായ വിവരം . പോസ്റ്റ്മോർട്ടം റിപ്പോർട്ടും രാസപരിശോധന ഫലവും വന്നശേഷം കൂടുതൽ സ്ഥിരീകരണം ഉണ്ടാകുമെന്നും ചേർത്തല പൊലീസ് വ്യക്തമാക്കി.
ഇക്കഴിഞ്ഞ മേയിൽ അരളി പൂവ് കഴിച്ചതിന് പിന്നാലെ ഹരിപ്പാട് യുവതി മരിച്ചിരുന്നു. രാസപരിശോധന ഫലം ലഭിക്കാത്തതിനാൽ മരണകാരണം ഇപ്പോഴും അജ്ഞാതമായി തുടരുകയാണ്.
ആയുർവേദ ഔഷധങ്ങളിൽ സാധാരണ ഗതിയിൽ ഉപയോഗിക്കുന്ന ഒരു പുഷ്പമാണ് തുമ്പ. പ്രസവം കഴിഞ്ഞുകിടക്കുന്ന സ്ത്രീകൾക്ക് തുമ്പ കുറുക്കായി നൽകാറുണ്ട്. അത് കൊണ്ട് തന്നെ തുമ്പപ്പൂ കഴിച്ചതിനു ശേഷം മരണം സംഭവിച്ചു എന്ന വാർത്ത വലിയ പരിഭ്രാന്തിക്ക് വഴി തെളിച്ചിരിന്നു. ഇതാണ് പോലീസിന്റെ വെളിപ്പെടുത്തലോടെ ഇല്ലാതായിരിക്കുന്നത്
Discussion about this post